Connect with us

ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; ആ സത്യങ്ങൾ പുറത്ത്; മുന്നറിയിപ്പുമായി റെനീഷ!!!

Bigg Boss

ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; ആ സത്യങ്ങൾ പുറത്ത്; മുന്നറിയിപ്പുമായി റെനീഷ!!!

ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; ആ സത്യങ്ങൾ പുറത്ത്; മുന്നറിയിപ്പുമായി റെനീഷ!!!

ഏഷ്യാനെറ്റിലെ ഏറ്റവും ജനശ്രദ്ധ നേടിയ റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയാണ് ബിഗ് ബോസ്. 2018 ജൂൺ 24 ആരംഭിച്ച ആദ്യ സീസണിൽ തുടങ്ങി ഇന്ന് 5 സീസൺ വരെ എത്തിനിൽക്കുന്ന ഈ ഷോയ്ക്ക് ആരാധകർ ഏറെയാണ്. ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ മത്സരാർത്ഥിയായി എത്തി നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് റെനീഷ റഹ്മാൻ.

തുടക്കം മുതൽ തന്നെ മികച്ച മത്സരം കാഴ്ചവെച്ച റെനീഷയ്ക്ക് ഷോയിൽ രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചത്. എന്നാൽ വീണ്ടുമൊരു ബിഗ് ബോസ് സീസൺ 6 ഷോയ്ക്ക് തുടക്കമാകുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച് ആദ്യ വാരത്തോടെയോ ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കും. ഇതിനോടകം തന്നെ ആരൊക്കെയായിരിക്കും മത്സരാര്‍ത്ഥികളായി എത്തുക എന്നതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും അഭ്യൂഹങ്ങളുമൊക്കെ ഉയര്‍ന്നു വന്നിട്ടുണ്ട്. പലരുടേയും പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇപ്പോഴിതാ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിൽ റെനീഷ പറഞ്ഞ വാക്കുകളാണ് സോർഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പുതിയ സീസണിലേക്ക് പോകുന്നവര്‍ക്കുള്ള ചില ടിപ്പുകളാണ് റെനീഷ് നൽകിയിരിക്കുന്നത്. പ്രത്യേകിച്ച് പ്ലാനിംഗുകളൊന്നും വേണ്ട. പ്ലാന്‍ ചെയ്യുന്നതൊന്നും നടക്കില്ല. നമ്മള്‍ വിചാരിക്കുന്നത് ഒന്നുമാകില്ല അകത്ത് നടക്കുക. നമ്മള്‍ ഒരു ഗെയിമിന് വന്നതാണ്, ഇതൊരു പോരാട്ടം തന്നെയാണ്. കൂടെയുള്ളവര്‍ എതിരാളികളാണ്.

മുന്നോട്ട് പോകാന്‍ ഇവരെ തന്നെയാണ് പുറത്താക്കേണ്ടതും. അതൊരു ഗെയിം ആണെന്നത് മനസില്‍ വെക്കുക. ശ്രദ്ധ മാറിപ്പോവാതിരിക്കണമെന്നാണ് റെനീഷ പറയുന്നത്. ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ പലരും, നന്നായി പൊക്കോണ്ടിരിക്കുകയായിരുന്നു പക്ഷെ സൗഹൃദം കൂടിപ്പോയെന്ന്. അത് നിന്നെ പിന്നിലേക്ക് വലിച്ചുവെന്നും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ റനെീഷയെ ബിഗ് ബോസില്‍ കാണാതായി.

റെനീഷ ബിഗ് ബോസ് വീട്ടിലുണ്ടോ എന്ന് പോലും സംശയമായിരുന്നു. അതിന്റെ പ്രധാന കാരണം സൗഹൃദമായിരുന്നുവെന്ന് പറഞ്ഞിരുന്നുവെന്നും റെനീഷ ചൂണ്ടിക്കാണിക്കുന്നു. കുറേപ്പേര്‍ക്ക് അത് തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യം കാണണം. പക്ഷെ ഞാന്‍ സൗഹൃദത്തിന് വലിയ മൂല്യം കല്‍പ്പിക്കുന്ന ആളാണ്. സൗഹൃദം നന്നായി കൊണ്ടു നടക്കുന്ന ആളാണ്. കുറേ ദിവസം ഗെയിം ഗെയിം എന്ന് പറഞ്ഞ് നടക്കും. അത് കഴിഞ്ഞ് നമ്മള്‍ നമ്മളാകും.

അപ്പോള്‍ ചിലതിന് വാല്യു കൊടുക്കും, ചിലത് മറന്നു പോകും. അങ്ങനെ വരുമ്പോള്‍ ഞാന്‍ എവിടെയൊക്കെയോ ഗെയിം ആണെന്നത് മറന്നു പോയിട്ടുണ്ടെന്നാണ് പലരും പറഞ്ഞതെന്നും റെനീഷ പറയുന്നു. ഇനി പോകാനുള്ളവരോട് പറയാനുള്ളത് അതൊരു ഗെയിം ആണെന്നത് നൂറ് ദിവസും ഓര്‍ത്തിരിക്കുക. കൂടെയുള്ളവര്‍ എതിരാളികളാണ്. നല്ല വ്യക്തികളെ കണ്ടാല്‍ പുറത്തിറങ്ങിയ ശേഷം ആ സൗഹൃദം മുന്നോട്ട് കൊണ്ടു പോവുക. അതിനകത്ത് പക്ഷെ ഗെയിം ഗെയിം ആയി കാണുക എന്നാണ് റെനീഷ പറയുന്നു.

പോയ സീസണിലെ വിന്നറായ അഖില്‍ മാരാരെക്കുറിച്ചും റെനീഷ സംസാരിക്കുന്നുണ്ട്. അഖിലേട്ടനുമായി കോണ്ടാക്ട് ഇല്ലായ്മയില്ല, എന്നാല്‍ ഭയങ്കര കോണ്ടാക്ടുമില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല എന്ന് പറയണമെങ്കില്‍ ഞാന്‍ വിളിച്ചു നോക്കണം. പക്ഷെ ഞാനിതുവരെ വിളിച്ചിട്ടില്ല. ഷോ കഴിഞ്ഞ ശേഷം എന്നെ വിളിച്ചിരുന്നു. വീട്ടിലെല്ലാവര്‍ക്കും സുഖമാണോന്ന് ചോദിച്ചിരുന്നു. വാട്‌സ് ആപ്പ് നമ്പറും കൈമാറിയിരുന്നു. പിന്നീട് ചേട്ടന്‍ നമ്പര്‍ മാറ്റിയെന്ന് തോന്നുന്നുവെന്നാണ് റെനീഷ പറയുന്നത്.

പിന്നെ അഖിലേട്ടനെ കാണുന്നത് ഏഷ്യാനെറ്റിലെ ഒരു ഷോയില്‍ വച്ചായിരുന്നു. അഖിലേട്ടന്റെ കുടുംബവും ഉണ്ടായിരുന്നു. അന്ന് ഒരുപാടൊന്നും സംസാരിക്കാനായില്ല. പിന്നെ കാണുന്നത് ഖത്തറില്‍ വച്ചായിരുന്നു. ഒരേ ഹോട്ടലിലായിരുന്നു താമസം. അന്ന് അത്യാവശ്യം സംസാരിച്ചിരുന്നു. പക്ഷെ ഫോണ്‍ വിളിക്കുന്ന അത്രയും ബന്ധം പുറത്ത് വന്ന ശേഷം ഞങ്ങള്‍ക്കിടയിലില്ലെന്നും റെനീഷ പറയുന്നു.

More in Bigg Boss

Trending

Recent

To Top