Malayalam Breaking News
തമിഴ് റീമേക്കിന് പിന്നാലെ ഇഷ്‌ക്ക് ഹിന്ദിയിലേക്ക്..
തമിഴ് റീമേക്കിന് പിന്നാലെ ഇഷ്‌ക്ക് ഹിന്ദിയിലേക്ക്..
കേരളത്തിലെ സദാചാര പോലീസിങ്ങിൻ്റെ കഥ പറയുന്ന മലയാള ചിത്രം ഇഷ്‌ക്ക് തമിഴ് റീമേക്കിന് പിന്നാലെ ഹിന്ദിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജും തിരക്കഥാകൃത്ത് രതീഷ് രവിയും നീരജ് പാണ്ഡെയുമായി ചർച്ചകൾ നടത്തി. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും.
നീരജ് പാണ്ഡെ നിര്‍മാതാവായിട്ടുള്ള ഫ്രൈഡേ ഫിലിം വര്‍ക്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അതെ സമയം അഭിനേതാക്കളെക്കുറിച്ചോ സംവിധാനം ആരെന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ഏപ്രിലില്‍ ഷൂട്ട് ആരംഭിക്കും.
മലയാളത്തിൽ അനുരാജ് മനോഹർ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രം കൂടിയാണ്.
തമിഴിൽ ശിവ മോഹയാണ് ഇഷ്‌ക്ക് സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ അഭിനയിച്ച ‘സച്ചി’ എന്ന കഥാപാത്രത്തെ പരിയേരും പെരുമാള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ
കതിരാണ് അവതരിപ്പിക്കുന്നത്
നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ‘ഇഷ്ക്’ പ്രേക്ഷകരിലേക്ക് എത്തിയത്. ഷൈൻ നിഗവും ശീതളുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
ishq movie
