Malayalam Breaking News
ഇഷ്‌കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി- തഗ് ലുക്കിൽ ഷെയിൻ
ഇഷ്‌കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി- തഗ് ലുക്കിൽ ഷെയിൻ
ചിത്രത്തിന്റെ പേര് ഇഷ്‌ക് എന്നാണെങ്കിലും പ്രണയ ചിത്രം അല്ല എന്നുള്ള വ്യക്തമായ സൂചനയാണ് പോസ്റ്ററിലൂയോടെ ലഭിക്കുന്നത് .തഗ് ലുക്കില്‍ സിഗരറ്റ് വലിച്ചുനില്‍ക്കുന്ന ഷെയ്‌ന്റെ ചിത്രമുള്ള പോസ്റ്റര്‍ ത്രില്ലര്‍ സൂചനയാണ് നല്‍കുന്നത്.അനുരാജ് മനോഹര്‍ ആണ് ഷെയിനിനെ നയാകനാക്കി ഈ ചിത്രം സംവിധാനം ചെയ്യുന്നത് .
രാത്രി നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചുവന്ന കാറും ചിത്രത്തിലുണ്ട്. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.
പ്രിഥ്വിരാജ് നായകനായ എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായിക. രതീഷ് രവിയുടേതാണ് തിരക്കഥ, ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.
shane nigam’s ishk first look poster