Connect with us

ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാന്‍ എന്ന പോലെ ഇന്ത്യയിലെ ഹിന്ദുക്കളുടെ മുഖ്യ ആരാധനാലയമായി അയോധ്യയിലെ രാമക്ഷേത്രം മാറും; കങ്കണ റണാവത്ത്

Actress

തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരമാണ് കങ്കണ റണാവത്ത്. പലപ്പോഴും വിവാദങ്ങള്‍ക്കും ട്രോളുകള്‍ക്കും താരം പാത്രമാകാറുമുണ്ട്. ഇപ്പോഴിതാ ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാന്‍ എന്ന പോലെ ഇന്ത്യയിലെ ഹിന്ദുക്കളുടെ മുഖ്യ ആരാധനാലയമായി അയോധ്യയിലെ രാമക്ഷേത്രം മാറുമെന്ന് പറയുകയാണ് നടി.

ഇത് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീകമായി മാറും. 600 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതെന്നും നടി കങ്കണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാണിച്ച ഇച്ഛാശക്തിയാണ് രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ കാരണമായത്. ലോകത്തിന് മുന്നില്‍ സനാതന സംസ്‌കാരത്തിന്റെ ചിഹ്നമായി രാമക്ഷേത്രം മാറുമെന്നും കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടു.

രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായതോടെ, രാജ്യത്തെ ഹിന്ദുക്കളുടെ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് സഫലമാകുന്നത്. അയോധ്യയുമായി ബന്ധപ്പെട്ട് താന്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി. അയോധ്യയുമായി ബന്ധപ്പെട്ട് തിരക്കഥയും തയ്യാറാക്കി. പുതിയ ചിത്രമായ തേജസില്‍ രാമക്ഷേത്രത്തിന് സുപ്രധാന പങ്കുണ്ടാകുമെന്നും കങ്കണ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ജനുവരി 22ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാമ ഭൂമി ക്ഷേത്ര ട്രസ്റ്റ് സംഘാടകര്‍ മോദിയുടെ വസതിയില്‍ എത്തി ചടങ്ങിലേക്ക് ക്ഷണിക്കുകയായിരുന്നു.

More in Actress

Trending

Recent

To Top