Malayalam Breaking News
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രണവ് മോഹൻലാലിനൊപ്പം ദിലീപും ആസിഫ് അലിയും !!
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രണവ് മോഹൻലാലിനൊപ്പം ദിലീപും ആസിഫ് അലിയും !!
By
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രണവ് മോഹൻലാലിനൊപ്പം ദിലീപും ആസിഫ് അലിയും !!
പ്രണവ് മോഹൻലാലിന്റേയും അരുൺ ഗോപിയുടെയും രണ്ടാമത്തെ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട് . സിനിമയുടെ ട്രെയിലറിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ സിനിമയെ സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തു വരികയാണ് .
പ്രണവ് മോഹൻലാലിനൊപ്പം ദിലീപും ആസിഫ് അലിയും ചിത്രത്തിൽ ഉണ്ടെന്നാണ് സൂചനകൾ . ദിലീപ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സെറ്റിലെത്തിയതിന്റെ ചിത്രങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആസിഫ് അലിയും ചിത്രത്തിലുണ്ടെന്നാണ് റിപോർട്ടുകൾ.
പക്ഷെ , സിനിമയുടെ മേക്കിങ് വീഡിയോയിലാണ് ദിലീപിനെയുംആസിഫ് അലിയെയും കാണുന്നത്. ഇവർ സിനിമയിൽ ഉണ്ടാകാൻ സാധ്യത ഇല്ലെന്നും ലൊക്കേഷൻ സന്ദർശിച്ചതാണെന്നും മറ്റൊരു വിഭാഗം പറയുന്നു.
പ്രണവിന്റെ അമ്മ സുചിത്രയും സംവിധായകന്‍ അരുണ്‍ ഗോപിയും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും വിഡിയോയിലുണ്ട്. ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ പ്രണവിന്റെ നായികയാകുന്നത് പുതുമുഖമാണ്. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രവും ആദിക്ക് ശേഷം പ്രണവ് അഭിനയിക്കുന്ന രണ്ടാം ചിത്രവുമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട്.
irupathonnam noottand making video
