Connect with us

33 വർഷങ്ങൾക്കു മുൻപ് മോഹൻലാലിനൊപ്പം മലയാളത്തിൽ .. വീണ്ടും മലയാളത്തിലേക്ക് വരാൻ കാരണം നിത്യ മേനോൻ ഉയർത്തിയ വെല്ലുവിളി- പി സി ശ്രീറാം 

Malayalam Breaking News

33 വർഷങ്ങൾക്കു മുൻപ് മോഹൻലാലിനൊപ്പം മലയാളത്തിൽ .. വീണ്ടും മലയാളത്തിലേക്ക് വരാൻ കാരണം നിത്യ മേനോൻ ഉയർത്തിയ വെല്ലുവിളി- പി സി ശ്രീറാം 

33 വർഷങ്ങൾക്കു മുൻപ് മോഹൻലാലിനൊപ്പം മലയാളത്തിൽ .. വീണ്ടും മലയാളത്തിലേക്ക് വരാൻ കാരണം നിത്യ മേനോൻ ഉയർത്തിയ വെല്ലുവിളി- പി സി ശ്രീറാം 

33 വർഷങ്ങൾക്കു മുൻപ് മോഹൻലാലിനൊപ്പം മലയാളത്തിൽ .. വീണ്ടും മലയാളത്തിലേക്ക് വരാൻ കാരണം നിത്യ മേനോൻ ഉയർത്തിയ വെല്ലുവിളി- പി സി ശ്രീറാം

പി സി ശ്രീറാം വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. വി കെ പ്രകാശിന്റെ പ്രാണ മൂവിയിലൂടെയാണ് 33 വര്ഷങ്ങള്ക്കു ശേഷം അദ്ദേഹം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനാണ് പി സി ശ്രീറാം. മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ കൂടും തേടി എന്ന ചിത്രമാണ് അദ്ദേഹം മലയാളത്തിൽ ചെയ്ത അവസാന ചിത്രം. വീണ്ടും മലയാളത്തിലേക്ക് വരാനുള്ള കാരണം പ്രാണയുടെ കഥയായാണെന്നും പ്രണയിലെ നിത്യാ മേനോന്റെ കഥാപാത്രത്തിന്റെ പ്രത്യേകതകളും കഥാപാത്രം ഉയർത്തിയ വെല്ലുവിളികളുമാണ് ഈ ചിത്രത്തിലെത്തിച്ചതെന്ന് അദ്ദേഹം പറയുന്നു.പ്രാണയുടെ സ്റ്റോറി ലൈന്‍ കേട്ടപ്പോള്‍ തന്നെ ചിത്രം കമ്മിറ്റ് ചെയ്യുകയായിരുന്നു എന്നദ്ദേഹം പറഞ്ഞു.

പ്രാണ എന്ന ഈ ചിത്രത്തിന് നിരവധി പ്രേത്യേകതകള്‍ ആണ് ഉള്ളത്. ലോകത്തിലെ ആദ്യത്തെ സിംഗ് സെറൗണ്ട് സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്ന ചിത്രമാണിത്. ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി ആണ് ഇതിലെ ശബ്ദം കൈകാര്യം ചെയുന്നത്. ചിത്രത്തിൽ നിത്യാ മേനോന്റെ ഒറ്റ കഥാപാത്രം മാത്രമേയുള്ളു. ഹൊറർ ത്രില്ലർ ആയ ചിത്രത്തിൽ നിത്യാ മേനോനെ ചുറ്റിപ്പറ്റി കഥ നടക്കുമ്പോൾ ശബ്ദവും ക്യാമറയും നിത്യയുടെ അഭിനയവുമായിരിക്കും ചിത്രത്തിന്റെ വിജയത്തിന് കരണമാവുക.

ഇന്ത്യൻ ഛായാഗ്രഹണ കുലപതി എന്നാണ് പി സി ശ്രീറാം അറിയപ്പെടുന്നത്. 1981 ൽ വാ ഇന്ത പക്കം എന്ന തമിഴ് ചിത്രത്തിലൂടെ ക്യാമറ ചലിപ്പിക്കൻ തുടങ്ങിയ ഇദ്ദേഹത്തിന്റെ കരിയർ വളർച്ച പെട്ടന്നായിരുന്നു. മണിരത്‌നം എന്ന സംവിധായകന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായ മൗന രാഗത്തിൽ ക്യാമറ പി സി ശ്രീറാം ആയിരുന്നു. അതിനു ശേഷം തമിഴ് സിനിമ ചരിത്രത്തിലെ സൂപ്പർ ഹിറ്റ് ആയ പല ചിത്രങ്ങളുടെ പിന്നിൽ ക്യാമറ കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്, ഇതിനിടയിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഇദ്ദേഹത്തെ അവിടെയുള്ള പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചത്. ഭരതന്റെ കൂടെ തേവർ മകനിലും പ്രിയദർശന്റെ ഒപ്പവും പി സി ശ്രീറാം വർക്ക് ചെയ്തിട്ടുണ്ട്. സിനിമയിൽ ഭാഷ ഒരു വിഷയമല്ലെന്നും സിനിമയുടെ ബ്യൂട്ടി ആ സിനിമ തന്നെയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

പി സി ശ്രീറാമിന്റെ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ എല്ലാം തന്നെ മികവുറ്റ ചിത്രങ്ങൾ ആയിരിക്കും. ഇതിൽ മിക്ക ചിത്രങ്ങൾക്കും ഇദ്ദേഹത്തിന് മികച്ച ഛായാഗ്രഹനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. മണിരത്‌നം ചിത്രത്തിലെ സ്ഥിര സാന്നിധ്യം ആയിരുന്ന പി സി ശ്രീറാമിനെ മലയാള സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കാത്തിരിക്കുകയിരുന്നു മലയാളി പ്രേക്ഷകർ. ആ ഭാഗ്യമാണ് ഇപ്പോൾ വി കെ പ്രകാശ് നിത്യ മേനോൻ ചിത്രമായ പ്രാണ യിലൂടെ മലയാളികൾക്ക് കിട്ടിയിരിക്കുന്നത്.

p c sreeram come back malayalam movie after 33 years

More in Malayalam Breaking News

Trending

Recent

To Top