Bollywood
വൈവിധ്യങ്ങളായ പ്രകടനങ്ങളിലൂടെ അദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടും
വൈവിധ്യങ്ങളായ പ്രകടനങ്ങളിലൂടെ അദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടും
നടന് ഇര്ഫാന് ഖാനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘സിനിമയ്ക്കും നാടകത്തിനും തീരാനഷ്ടമാണ് ഇര്ഫാന് ഖാന്റെ വേര്‍പാട്. വ്യത്യസ്ത മാധ്യമങ്ങളിലെ വൈവിധ്യങ്ങളായ പ്രകടനങ്ങളിലൂടെ അദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടും. കുടുംബം, സുഹത്തുക്കള്‍, ആരാധകര്‍ എന്നിവര്‍ക്കൊപ്പം ദുഖത്തില്‍ പങ്കുചേരുന്നതായും’ മോദി കുറിച്ചു.
വന്‍കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു താരം . 53 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ല്‍ ഇര്ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു.
2018ല്‍ ഇര്ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ശനിയാഴ്ച ഇര്ഫാന് ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗണ്‍ കാരണം ജയ്പൂരിലെത്തി മാതാവിനെ അവസാനമായി കാണാന്‍ ഇര്ഫാന് ഖാന് സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കള്‍ക്കുമൊപ്പം ഇര്ഫാന് മുംബൈയിലാണ് താമസിക്കുന്നത്.
irfan khan
