Connect with us

ഇത് ദൈവ നിശ്ചയമോ? മാതൃ സ്നേഹത്തിന്റെ വിടവ് നികത്താനാകുന്നില്ല…. അഞ്ച്‌ ദിവസത്തിന് ശേഷം അമ്മയുടെ അടുത്തേക്ക് മകനും

Bollywood

ഇത് ദൈവ നിശ്ചയമോ? മാതൃ സ്നേഹത്തിന്റെ വിടവ് നികത്താനാകുന്നില്ല…. അഞ്ച്‌ ദിവസത്തിന് ശേഷം അമ്മയുടെ അടുത്തേക്ക് മകനും

ഇത് ദൈവ നിശ്ചയമോ? മാതൃ സ്നേഹത്തിന്റെ വിടവ് നികത്താനാകുന്നില്ല…. അഞ്ച്‌ ദിവസത്തിന് ശേഷം അമ്മയുടെ അടുത്തേക്ക് മകനും

ഇന്ത്യന്‍ സിനിമാലോകത്തിന് കനത്ത നഷ്ടമാണ് നടൻ ഇർഫാൻ ഖാന്റെ മരണം.. എല്ലാ അർഥത്തിലും സിനിമയെ വെല്ലുന്ന ട്രാജിക് ആന്റിക്ലൈമാക്സായൊരു ജീവിതം. ഹോളിവുഡിലും ബോളിവുഡിലും ഒരുപോലെ നിറഞ്ഞുനിൽക്കുമ്പോൾ രോഗം പിടിപെട്ടു. പിന്നീട് ആ രോഗം ജീവിതത്തിൽ വില്ലനായി വന്നു , സിനിമാക്കഥയെ പോലും വെല്ലുന്നവിധമായിരുന്നു ഇര്‍ഫന്റെ മരണവും.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇര്‍ഫാന്‍ ഖാന്റെ മാതാവ് സൗദ ബീഗം മരണപ്പെട്ടത്. സാമൂഹിക അകലം പാലിച്ച് നിയന്ത്രണങ്ങളോടെയായിരുന്നു താരമാതാവിന്റെ സംസ്‌കാരം നടന്നത്. ലോക് ഡൗണ്‍ സമയമായിരുന്നതിനാല്‍ ജയ്പൂരിലുള്ള മാതാവിനെ അവസാനമായി കാണാന്‍ ഇര്‍ഫാന് സാധിച്ചിരുന്നില്ല. മുംബൈയിലായിരുന്നു താരം. അമ്മയുടെ വേര്‍പാടിന്റെ മുറിവ് ഉണങ്ങുന്നതിന് മുന്‍പാണ് മകനും മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. മകനില്ലാതെ അമ്മയുടെ അന്ത്യയാത്ര, അമ്മയെ കാണാതെ മകനും……
ഇര്‍ഫാനെ കൂടാതെ സല്‍മാന്‍, ഇമ്രാന്‍ എന്നീ രണ്ട് മക്കള്‍ കൂടയുണ്ട് സയെദയ്ക്ക്. രോഗക്കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ രോഗശയ്യയിലായിരുന്നു അമ്മയുടെ ആരോഗ്യസ്ഥിതി ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നു ഇര്‍ഫാന്‍.

താരത്തിൻ്റെ മരണ വിവരം പുറത്ത് വിട്ടത് ഷൂജിത്ത് സർക്കാരാണ്. തൻ്റെ പ്രിയ സുഹൃത്ത് ഇർഫാൻ, നീ യുദ്ധം ചെയ്ത് യുദ്ധം ചെയ്ത് അവസാനം വരെയും യുദ്ധം ചെയ്തു. താനെന്നും നിന്നെ ഓർത്ത് അഭിമാനിക്കും. ഷൂജിത്ത് വികാരാധീനനായി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.നമ്മൾ വീണ്ടും കണ്ടുമുട്ടും. സുതാപയോടും ബബിലിനോടും താൻ അനുശോചനം അറിയിക്കുകയാണ്. നിങ്ങളും പോരാടുകയായിരുന്നു. ഈ യുദ്ധത്തിൽ നിനക്ക് ചെയ്യാനാവുന്നതൊക്കെ നീ ചെയ്തു സുതാപ. സമാധാനമായിരിക്കൂ, ഓം ശാന്തി ഇർഫാൻ ഖാൻ, സല്യൂട്ട്. ഷൂജിത് ട്വിറ്ററിൽ കുറിച്ചു. 2018ലാണ് താൻ അർബുധ ബാധിതനാണെന്ന് ഇർഫാൻ ഖാൻ വെളിപ്പെടുത്തുന്നത്. എന്നാൽ അതിനു ശേഷം താരം സിനിമകളിൽ സജീവമായി തിരിച്ചെത്തിയിരുന്നു.

അര്‍ബുധ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്ന താരത്തെ കഴിഞ്ഞ ദിവസം അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . വൻ കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. അടുത്തിടെയാണ് അഭിനയ രംഗത്തേക്ക് വീണ്ടും സജീവമായി എത്തിയത്. അംഗ്രേസി മീഡിയ ആണ് ഇര്‍ഫാന്‍ അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇർഫാന് 2011 ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പുരിൽ ജനിച്ച ഇർഫാൻ ചെറുപ്പത്തിൽ പ്രാദേശിക ക്രിക്കറ്റ് താരമായിരുന്നു. പിന്നീട് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. മുബൈയിലെത്തി. നിരവധി ടെലിവിഷൻ പരമ്പരകളിൽ വേഷമിട്ടതിനു ശേഷമാണ് സിനിമയിലെത്തിയത്. മീരാ നായരുടെ സലാം ബോംബെയാണ് ആദ്യ ചിത്രം. 2013 ൽ പാൻസിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അമേസിങ് സ്പൈഡർമാൻ, ജുറാസിക് വേൾഡ്, ലൈഫ് ഓഫ് പൈ തുടങ്ങിയവയാണ് ഇർഫാൻ അഭിനയിച്ച പ്രധാന ഹോളിവുഡ് ചിത്രങ്ങൾ.ഒരു പാട് ടി വി സീരിയലുകളില്‍ അഭിനയിച്ചു. ‘ചാണക്യ’, ‘ചന്ദ്രകാന്ത’ എന്നിവ അവയില്‍ പ്രധാനമാണ്. വില്ലന്‍ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്.

irfan khan

More in Bollywood

Trending

Recent

To Top