Malayalam Breaking News
നാല്പതുകളിലെത്തുമ്പോൾ സ്ത്രീകൾ കൂടുതൽ ഹോട്ട് ആകും-വിദ്യ ബാലൻ
നാല്പതുകളിലെത്തുമ്പോൾ സ്ത്രീകൾ കൂടുതൽ ഹോട്ട് ആകും-വിദ്യ ബാലൻ
നാല്പതുകളിലെത്തുമ്പോൾ സ്ത്രീകള്‍ കൂടുതല്‍ ഹോട്ട് ആകുമെന്ന് മലയാളി കൂടിയായ ബോളിവുഡ് താരം വിദ്യാബാലന്. നാല്‍പ്പതാം ജന്മദിനത്തിന് ശേഷം ഫിലിംഫെയറിന് നല്കിയ ഇന്റര്‍വ്യൂവിലാണ് നടി സ്ത്രീകളുടെ പ്രായത്തെക്കുറിച്ചുള്ള അഭിപ്രായം തന്റെ അനുഭവത്തില്‍ നിന്നും എടുത്ത് പറഞ്ഞത്. ജനുവരി ഒന്നിനായിരുന്നു വിദ്യയുടെ നാല്‍പ്പതാം ജന്മദിനം.
‘നാല്‍പ്പത് പിന്നിട്ട സ്ത്രീകള്‍ ശരിക്കും ഹോട്ട് ആന്‍ഡ് നോട്ടി ആണ്. സ്ത്രീകള്‍ ഈ പ്രായമാകുമ്പോഴേക്കും കൂടുതല്‍ കെയര്‍ലെസ് ആകുന്നതാണ് ഇതിന്റെ കാരണം. നമ്മളെത്ര അലക്ഷ്യരായി ജീവിക്കുന്നുവോ അത്രയും സന്തോഷം നമ്മളെ തേടിയെത്തും’- വിദ്യാ ബാലന് പറയുന്നു.
യഥാര്‍ത്ഥത്തിൽ താന്‍ വിപരീതമായാണ് ജീവിച്ചുപോകുന്നതെന്നാണ് വിദ്യ പറയുന്നത്. 20 വയസുള്ളപ്പോഴൊക്കെ വിദ്യ ശരിക്കും ഒരു ഗൗരവപ്രകൃതക്കാരിയായരുന്നു. ആ കാലഘട്ടത്തില്‍ തനിക്ക്, ഒരുകാര്യവും ഇപ്പോഴത്തെപ്പോലെ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് താരം പറയുന്നത്. ‘പക്ഷേ അ സമയത്ത് എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അതാവശ്യമായിരുന്നു. മുപ്പതുകളില്‍ ഞാന്‍ എന്നെ അറിയുകയായിരുന്നു. നാല്‍പ്പതുകളില്‍ ഞാന്‍ എന്നെ സ്നേഹിക്കുന്നു’- വിദ്യ പറഞ്ഞ് നിര്‍ത്തി.
വിദ്യയുടെ നാല്‍പ്പതാം ജന്മദിനം കുടുംബത്തോടൊപ്പമായിരുന്നു ആഘോഷിച്ചത്. എഴുപതുകളിലെ തീം പ്രകാരം സംഘടിപ്പിച്ച ആഘോഷങ്ങളില്‍ ഭര്‍ത്താവ് സിദ്ധാര്‍ഥ് കപൂറും ഭര്തൃസഹോദരന് ആദിത്യ കപൂറും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.
interview with vidya balan
