Malayalam Breaking News
ദിലീപിന് പിന്തുണയുമായി വീണ്ടും തെസ്നി ഖാൻ!
ദിലീപിന് പിന്തുണയുമായി വീണ്ടും തെസ്നി ഖാൻ!
നടി ആക്രമിക്കപ്പെട്ട കേസില്‍പെട്ട ദിലീപിനെ പിന്തുണച്ച് നിരവധി താരങ്ങൾ വന്നിരുന്നു. ആദ്യം മുതലേ ദിലീപിനെ പിന്തുണച്ച താരമാണ് തെസ്നി ഖാൻ. പിന്തുണച്ചതിന് തെസ്നി ഖാന് നേരെ നിരവധി വിമര്‍ശനങ്ങളും ഉയർന്നിരുന്നു. ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.വീണ്ടും ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് താരം.
ഇപ്പോഴും തെസ്നി ഖാന് ദിലീപിനെ പിന്തുണയ്ക്കുകയാണ്. അതിനു കാരണവുമുണ്ട്. സഹപ്രവര്‍ത്തകനും സുഹൃത്തുമായ ദിലീപിനെ, ഒരുപാട് വര്‍ഷങ്ങളായി അറിയാമെന്നും അദ്ദേഹം അങ്ങനെയൊരു കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും തെസ്നി പറയുന്നു. സത്യം പുറത്തു വരുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്തരുതെന്നും തെസ്നി ആവശ്യപ്പെട്ടു.
ആക്രമിക്കപ്പെട്ട നടിയെ തനിക്ക് അറിയാമെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും തെസ്നി പറഞ്ഞു. അമ്മ ഷോയില്‍ ആരെയും കളിയാക്കിയിട്ടില്ലെന്നും വിമര്‍ശിക്കുന്നവര്‍ അത് ഒന്നുകൂടി കണ്ടു നോക്കണമെന്നും തെസ്നി ആവശ്യപ്പെട്ടു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.
interview with thesni khan
