Connect with us

സിനിമയിലെ ലിപ് ലോക്ക് രംഗങ്ങളും പുകവലിയും ഉപേക്ഷിക്കും ;ഫഹദ് ഫാസിൽ

Malayalam Breaking News

സിനിമയിലെ ലിപ് ലോക്ക് രംഗങ്ങളും പുകവലിയും ഉപേക്ഷിക്കും ;ഫഹദ് ഫാസിൽ

സിനിമയിലെ ലിപ് ലോക്ക് രംഗങ്ങളും പുകവലിയും ഉപേക്ഷിക്കും ;ഫഹദ് ഫാസിൽ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ.യുവതാരനിരയില്‍ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് ഫഹദ് ഫാസില്‍. വില്ലനായും നായകനായും മലയാള സിനിമയില്‍ തിളങ്ങി നിൽക്കുകയാണ് ഫഹദ് . നടനിൽ നിന്നും നിർമ്മാതാവായും മാറിയ താരം തന്റെ സിനിമയിലെ ലിപ് ലോക്ക് രംഗങ്ങളും പുകവലിയും കുറയ്ക്കുമെന്ന് പറയുകയാണിപ്പോൾ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഫഹദ് നിലപാട് വ്യക്തമാക്കിയത്.

മലയാള സിനിമയില്‍ ദൈര്‍ഘ്യമേറിയ ലിപ് ലോക്ക് ഫഹദിന്റെതായിരുന്നുവെന്ന തരത്തിലുള്ള വിമര്‍ശനം ഇടക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. ചാപ്പാകുരിശിലെ രംഗങ്ങള്‍ വിവാദമായിരുന്നു.

ലിപ് ലോക്ക് രംഗങ്ങള്‍ തുടങ്ങിയെന്ന് താനിതുവരെയും പറഞ്ഞിട്ടില്ലല്ലോ അപ്പോള്‍ പിന്നെ നിര്‍ത്തുന്നത് അറിയിക്കണമെന്നുണ്ടോയെന്നായിരുന്നു താരം ചോദിച്ചത്. ലിപ് ലോക്ക് മാത്രമല്ല പുകവലി രംഗങ്ങളും താനിനി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു. ഇതൊന്നും ആരെയും സ്വാധീനിക്കാന്‍ വേണ്ടി ചെയ്യുന്നതല്ല. സിനിമ കണ്ട് നാളെ മുതല്‍ നന്നായി ജീവിക്കാമെന്ന് ആരും തീരുമാനിക്കുമെന്ന് തോന്നുന്നില്ലെന്നും ഫഹദ് പറയുന്നു. പുകവലിയും ലിപ് ലോക്കുമൊക്കെയാണ് പലപ്പോഴും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. നല്ല കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

ഇത്തരം കാര്യങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടത്. ഒരു നടന്‍ നഗ്നനായി വന്ന് നില്‍ക്കുന്നുവെങ്കില്‍ അത് ആ സിനിമയ്ക്ക് വേണ്ടിയാണ്. അല്ലാതെ അയാളുടെ ജീവിതത്തിലെ നിലപാടല്ല അത്. ജോലി ചെയ്യാനുള്ള ഗട്‌സ് ആണ് അതിലൂടെ പ്രകടമാവുന്നത്. സിനിമയില്‍ തങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും ശ്രദ്ധിക്കാതെ ആളുകളുടെ ശ്രദ്ധ പോകുന്നത് ഇത്തരം കാര്യങ്ങളിലേക്കാണ്. വരത്തനില്‍ പുകവലി രംഗങ്ങളുണ്ടായിരുന്നു. അതിന് ശേഷം അത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്നും ഫഹദ് ഫാസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

interview with fahad fazil

More in Malayalam Breaking News

Trending