ജയറാമിന്റെ മകൻ കാളിദാസൻ സിനിമയിൽ നടനായെത്തിയപ്പോൾ വളരെ ആകാംക്ഷയോടെയാണ് എല്ലാ മലയാളി പ്രേക്ഷകരും വരവേറ്റത്. തീരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തിയ താരമാണ് കാളിദാസൻ. നല്ല വണ്ണമുണ്ടായിരുന്ന താരം വണ്ണം കുറച്ചത് എങ്ങനെയാണെന്ന് പങ്കു വയ്ക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
വണ്ണത്തിന്റെ പേരില്‍ ആളുകള്‍ കളിയാക്കുമ്പോൾ ചെറിയ വിഷമം തോന്നിയിരുന്നു. വഴി സിനിമയാണെന്നുറപ്പിച്ചപ്പോള്‍ ഞാന്‍ തന്നെ തീരുമാനിച്ചു. വണ്ണം കുറയ്ക്കണം. ഒരു ന്യൂയര്‍ റെസല്യൂഷനായിരുന്നു അത്.
സുരേഷ് എന്ന നല്ലൊരു ട്രെയിനറുടെ അടുത്താണ് ഞാന്‍ എത്തിയത്. അധികം പട്ടിണി കിടന്നില്ല. ശ്വാസം മുട്ടുന്ന രീതിയില്‍ വര്‍ക്ക് ഔട്ട് ചെയ്തില്ല. ഏറ്റവും ഇഷ്ടമുള്ള ചോറ് തീര്‍ത്തും ഉപേക്ഷിക്കേണ്ടി വന്നില്ല. എന്നിട്ടും തീരുമാനത്തില്‍ വിജയിക്കാനായി’- കാളിദാസ് പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...