മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. വളരെ വിജയകരമായി പ്രദർശനം തുടരുന്ന ഉയരെ എന്ന ചിത്രത്തിൽ ആസിഫ് അലിയുടേത് വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. നായക കഥാപാത്രങ്ങളിൽ നിന്ന് മാറി വളരെയധികം നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണ് ആസിഫ് അലി ചെയ്തിരിക്കുന്നത്. ഈ കഥാപാത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ആസിഫ് അലിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ആസിഫ് വളരെ സന്തോഷത്തിലാണ്.
ഉയരെയിൽ പാർവതിയുടെ കാമുകനായ ഗോവിന്ദ് ആയാണ് ആസിഫ് അഭിനയിക്കുന്നത്. ഗോവിന്ദ് എന്ന കഥാപാത്രത്തെപ്പറ്റി ആസിഫ് പറഞ്ഞതിങ്ങനെ, ഗോവിന്ദിനെ എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്നുണ്ട്. ഉയരെ കണ്ടിട്ട് എനിക്ക് മെസ്സേജ് അയച്ച പെൺകുട്ടികളുടെ വാക്കുകളിലും അവരുടെ ജീവിതത്തിൽ എവിടെയോ ഒരു ഗോവിന്ദിനെ കടന്നുവന്നത് എനിക്ക് മനസ്സിലാക്കാൻ പറ്റി. ബോബി സഞ്ജയ് സ്ക്രിപ്റ്റ് പറഞ്ഞ ശേഷം പറഞ്ഞത് ഒരുപാട് ഗ്രേ ഷേഡ് ഉള്ള കഥാപാത്രമാണെന്നാണ് .പക്ഷെ സ്ക്രിപ്റ്റ് കേട്ട ത്രില്ലിൽ ആയിരുന്നു ഞാൻ. കാരണം എനിക്ക് അങ്ങനെ ഒരുപാട് ഗോവിന്ദുമാരെ അറിയാം,ഒരുപരിധി വരെ ഞാൻ തുടങ്ങി ഒരുപാട് പേരെ റെഫർ ചെയ്യാൻ പറ്റും എനിക്കത്. എന്റെ പഴയ ഗേൾ ഫ്രണ്ട്‌സ് ഒക്കെ ഉയരെ പറഞ്ഞിട്ടുണ്ടാകും ഇവൻ ജീവിതത്തിൽ കാണിച്ചത് തന്നെയാണല്ലോ സിനിമയിലും കാണിക്കുന്നത് എന്ന്.