Connect with us

“കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ”;പേർളിയെയും ശ്രീനിഷിനെയും വിമർശിച്ചവർക്ക് മറുപടിയുമായി സാധിക വേണുഗോപാൽ !!!

Malayalam

“കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ”;പേർളിയെയും ശ്രീനിഷിനെയും വിമർശിച്ചവർക്ക് മറുപടിയുമായി സാധിക വേണുഗോപാൽ !!!

“കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ”;പേർളിയെയും ശ്രീനിഷിനെയും വിമർശിച്ചവർക്ക് മറുപടിയുമായി സാധിക വേണുഗോപാൽ !!!

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന കല്യാണമായിരുന്നു പേർളിയുടെയും ശ്രീനിഷിന്റെയും. പക്ഷെ പിന്തുണയ്ക്ക് പകരം പലരും വിമർശനവുമായെത്തി. പിന്നാലെ വിവാദങ്ങളിൽ പ്രതികരണവുമായി നടി സാധിക വേണുഗോപാൽ എത്തി. വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ വിവാഹത്തെക്കുറിച്ച്‌ രൂക്ഷവിമര്‍ശനം ഉന്നയിച്ച്‌ ഒരുവിഭാഗമെത്തിയിരുന്നു. എന്നാണ് ഇവരുടെ വേര്‍പിരിയല്‍ എന്ന തരത്തിലുള്ള പോസ്റ്റുകളും പുറത്തുവന്നിരുന്നു. അധികം വൈകാതെ തന്നെ ഇതും പിരിയുമെന്നും എന്തിനാണ് ആ ചെറുക്കന്റെ ജീവിതം നശിപ്പിക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളുമായാണ് ചിലരെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സാധിക ദമ്പതികൾക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

ഡിവോഴ്സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ലെന്നും സിനിമയിലോ സീരിയലിലോ അഭിനയിച്ചെന്നു കരുതി അവർ മനുഷ്യർ അല്ലാതാകുന്നില്ലെന്നും സാധിക പറയുന്നു. കല്യാണം കഴിഞ്ഞപ്പോ പേളിയെയും ശ്രീനിഷിനെയും ആശിർവദിക്കുന്നതിന് പകരം ശപിക്കുന്നതും കുറ്റപ്പെടുത്തുന്നതു കാണാൻ ഇടയായെന്നും താരം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഈ ഡിവോഴ്സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല. സിനിമയിലോ സീരിയലിലോ അഭിനയിച്ചെന്നു കരുതി അവർ മനുഷ്യർ അല്ലാതാകുന്നതും ഇല്ല്യ. ഒരുമിച്ചു മുന്നോട്ടു ജീവിതം കൊണ്ടുപോകാൻ ആകുന്നില്ല എന്ന് മനസ്സിലാക്കുമ്പോൾ വിവേകത്തോടെ എടുക്കുന്ന ഒരു തീരുമാനം അത്രയേ ഉള്ളു. (കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ ).
ദിവസവും ഒരുപാട് വേര്പിരിയലുകൾ കേരളത്തിൽ നടക്കുന്നുണ്ട് അതിൽ വിരലിൽ എണ്ണാവുന്നതു മാത്രമാണ് സിനിമയിൽ ഉണ്ടാകുന്നതു പിന്നെ അവരെ എല്ലാവരും അറിയുന്നതുകൊണ്ടു അത് വൈറൽ ആകുന്നു എല്ലാരും അറിയുന്നു വാർത്തയാകുന്നു ചർച്ചയാകുന്നു എന്ന് മാത്രം. അല്ലാതെ വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല.
ഞാൻ ഇത് ഇപ്പോൾ പറയാൻ കാരണം കഴിഞ്ഞ ദിവസം പേർളിയുടെ കല്യാണം കഴിഞ്ഞപ്പോ അവരെ ആശിർവദിക്കുന്നതിനു പകരം ശപിക്കുന്നതും കുറ്റപ്പെടുത്തുന്നതു കാണാൻ ഇടയായി,( ഇനിയിതും പിരിയും, എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ? കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ എന്നിങ്ങനെ )
ഈ കലാകാരികൾ കല്യാണം പിരിയുമ്പോൾ എന്തുകൊണ്ടു പെണ്ണുങ്ങൾ മാത്രം മോശക്കാരും ചെക്കനും വീട്ടുകാരും ക്രൂശിക്കപ്പെട്ടവരും ആകുന്നു? ( ഉയ്യോ മറന്നു കലാകാരികൾക്ക്‌ നിങ്ങളുടെ കണ്ണിൽ വ്യപിചാരമാണല്ലോ തൊഴിൽ അല്ലെ? ) കലാകാരികളല്ലാത്ത പെണ്മക്കൾ കല്യാണത്തിന് ശേഷം വിഷമിക്കുമ്പോൾ അച്ഛനും അമ്മയും കുടുംബക്കാരും പറയും ഉയ്യോ എന്റെ മോള് ആ വീട്ടിൽ ഒരുപാട് സഹിക്കുന്നു എന്ന്… അപ്പൊ എന്താ ഇതൊന്നും ഈ കലാകാരികൾക്കു ബാധകമല്ലേ? ഉയ്യോ നാട്ടുകാരെന്തു വിചാരിക്കും എന്നോർത്ത് അനാവശ്യമായി സഹിക്കാനും ക്ഷമിക്കാനും വിഷമിക്കാനും ഇന്നത്തെ പെണ്ണ് തയ്യാറാവില്ല അത് അവളുടെ അഹങ്കാരം അല്ല മറിച്ചു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ആണ്. ഒരു പെണ്ണിനേയും അവളുടെ സ്വഭാവത്തെയും, ജീവിതത്തെയും അവൾ ചെയ്യുന്ന തൊഴിലോ, അവൾ ധരിക്കുന്ന വസ്ത്രത്തിന്റെയോ അവൾ സംസാരിക്കുന്ന ഭാഷയുടെയോ തുലാസിൽ തൂക്കി അളക്കരുത്. പെണ്ണിന്റെ മനസിന് അതിനേക്കാൾ കരുത്തുണ്ട് അവളുടെ തീരുമാനങ്ങൾക്കും. ഒരുപെണ്ണും തമാശക്ക് അവളുടെ ജീവിതം ഇല്ലാതാക്കാറില്ല. അവൾക്കാവശ്യം അവളെ ഒപ്പം നിർത്തുന്ന ചേർത്തുപിടിക്കുന്ന ഒരു കൂട്ടുകാരനെയാണ് അല്ലാതെ അടിമയായി കാണുന്ന രാജാവിനെയല്ല. വിവാഹജീവിതത്തിൽ ആണിനും പെണ്ണിനും തുല്യ പങ്കാണുള്ളത്. മിക്ക വിവാഹ മോചനങ്ങളും ക്ഷമയുടെയും സഹനത്തിന്റെയും അവസാനത്തെ തീരുമാനം ആണ്.

“വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് പ്രേമം” തോന്നാൻ ജീവിതം സിനിമയല്ല.
ഒരു വീട്ടിൽ രണ്ടു മുറിയിൽ കഴിഞ്ഞു നാട്ടുകാരെയും കൂട്ടുകാരെയും വീട്ടുകാരെയും സ്വന്തം മനഃസാക്ഷിയെയും പറ്റിക്കുന്നതിനേക്കാൾ നല്ലതു അന്തസ്സായി പിരിയുന്നത് തന്നെയാണ്. (എന്റെ മാത്രം ചിന്തയാവാം)
***പരസ്പരം സ്നേഹിച്ചു, വിശ്വസിച്ചു മനസ്സിലാക്കി, ബഹുമാനിച്ചു, വഴക്കിട്ടു, ഒന്നായി, ഒരു കൈത്താങ്ങായി കരുതലോടെ മുന്നോട്ടു പോകാൻ കഴിഞ്ഞാൽ ദാമ്പത്യ ജീവിതത്തെക്കാൾ മനോഹരമായി മറ്റൊരു ബന്ധവുമില്ല ജീവിതത്തിൽ.***
(എന്റെ അച്ഛനും അമ്മയും ആണ് എന്റെ ഉദാഹരണം എനിക്കതിനു പറ്റാത്തത് എന്റെ തെറ്റാകാം, ശെരിയാകാം. എന്നാൽ എന്റെ തീരുമാനം എന്റെ ശെരിയാണ് അത് എന്റെ മാത്രം തീരുമാനവും ആണ് കാരണം എന്റെ ജീവിതം ജീവിക്കുന്നത് ഞാൻ ആണ് )
ആരും പിരിയാനായി ഒന്നിക്കുന്നില്ല സാഹചര്യങ്ങൾ, പെരുമാറുന്ന രീതികൾ എല്ലാം ആണ് ജീവിതം തീരുമാനിക്കുന്നത്.
ആളുകളെ സ്വയം വിലയിരുത്താതെ മറ്റുള്ളവരുടെ ഭാഗം നിന്നുകൂടെ ചിന്തിച്ചു വിലയിരുത്തൂ.

sadhika venugopal facebook post about sreenish pearly marriage

Continue Reading
You may also like...

More in Malayalam

Trending