Malayalam Breaking News
സകല ‘തരികിടകളുടെയും’ കലാശാല – സകലകലശാല !!
സകല ‘തരികിടകളുടെയും’ കലാശാല – സകലകലശാല !!
By
സകല ‘തരികിടകളുടെയും’ കലാശാല – സകലകലശാല !!
കളിയും ചിരിയും തമാശകളുമായി സകലകലാശാല തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇനി വെറും നാല് ദിവസം മാത്രമേ കാത്തിരിപ്പ് ബാക്കിയുള്ളു. നിരഞ്ജനും മനസാ രാധാകൃഷ്ണനും ധര്മജനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോളേജ് എന്ന് പറയുമ്പോൾ തന്നെ സകല കുരുത്തക്കേടുകളുടെയും ആസ്ഥാനമാണ്. ഒരു എൻജിനിയറിങ് കോളജിലെ സകല തരികിടകളുടെയും കഥയാണ് സകലകാലശാലയിൽ പറയുന്നത്. ബഡായ് ബംഗ്ലാവ് എന്ന ജനപ്രിയ പരിപാടിയിലൂടെ മലയാളികളെ കുടു കൂടെ ചിരിപ്പിച്ച ജയരാജ്ഉം മുരളി ഗിന്നസും ആണ് സകല കലാശാലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഷാജി മൂത്തേടന്റെ നിർമാണത്തിൽ വിനോദ് ഗുരുവായൂർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നർമ്മത്തിൽ പൊതിഞ്ഞാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രം ജനുവരി 4 ന് 20l9 ലെ ആദ്യ റിലീസ്സ് ആയാണ് എത്തുന്നത്. ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം വൈറലായി കഴിഞ്ഞു . ധർമ്മജന്റെ പണ്ടാരക്കാലൻ മത്തായി ടിക് ടോക്കിൽ തരംഗമാകുകയാണ്.
interesting campus story- sakalakalashala
