Connect with us

വെള്ളപ്പൊക്കത്തിനു ശേഷം ഉള്ള ആരോഗ്യ നിർദേശങ്ങൾ .

Malayalam Breaking News

വെള്ളപ്പൊക്കത്തിനു ശേഷം ഉള്ള ആരോഗ്യ നിർദേശങ്ങൾ .

വെള്ളപ്പൊക്കത്തിനു ശേഷം ഉള്ള ആരോഗ്യ നിർദേശങ്ങൾ .

വെള്ളപ്പൊക്കത്തിനു ശേഷം ഉള്ള ആരോഗ്യ നിർദേശങ്ങൾ .

വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതൽ ആളുകൾ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാൻ ഡെറ്റോൾ കിട്ടുമോ എന്നത് ആണ്. ഡെറ്റോൾ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തമായ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്പം ദുർഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകൾ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാർഗം ക്ലോറിനേഷൻ തന്നെ ആണ്. ബ്ലീച്ചിംഗ് പൌഡര് ഉപയോഗിച്ച് വീടുകളിൽ തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു.

*കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി*
1. സാധാരണ വാങ്ങാൻ ലഭിക്കുന്ന ബ്ലീച്ചിംഗ് പൗഡറിൽ 30 മുതൽ 40 ശതമാനം വരെ ആണ് ക്ലോറിന്റെ അളവ്. 33% ക്ലോറിന് ഉണ്ട് എന്ന നിഗമനത്തിൽ ആണ് ഇനി പറയുന്ന അളവുകൾ നിർദേശിക്കുന്നത്.

2. കിണറിലെ വെള്ളത്തിന്റെ അളവ് ആദ്യം നമ്മൾ കണക്കാക്കണം. അതിനു ആദ്യം കിണറിന്റെ വ്യാസം മീറ്ററില് കണക്കാക്കുക (D). തുടർന്ന് ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയില് വരെ ഇറക്കി നിലവില് ഉള്ള വെള്ളത്തിന്റെ ആഴം മീറ്ററിൽ കണക്കാക്കുക (H)
വെള്ളത്തിന്റെ അളവ് = 3.14 x D x D x H x 250 ലിറ്റര്

3. സാധാരണ ക്ലോറിനേഷന് നടത്താൻ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൌഡര് ആണ് ആവശ്യം വരിക. എന്നാൽ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നത് കൊണ്ട് സൂപ്പർ ക്ലോറിനേഷൻ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂൺ കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൗഡർ ആണ് ആവശ്യം.
4. വെള്ളത്തിന്റെ അളവ് വച്ച് ആവശ്യം ആയ ബ്ലീച്ചിംഗ് പൌഡര് ഒരു പ്ലാസ്റ്റിക് ബക്കറ്റില് എടുക്കുക. ഇതില് അല്പം വെള്ളം ചേർത്ത് കുഴമ്പ് പരുവത്തില് ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറിന്റെ മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക
5. 10 മിനിറ്റ് കഴിയുമ്പോൾ ലായനിയിലെ ചുണ്ണാമ്പ് അടിയിൽ അടിഞ്ഞുകൂടും. മുകളിൽ ഉള്ള വെള്ളത്തിൽ ക്ലോറിൻ ലയിച്ചു ചേർന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തിൽ ക്ലോറിൻ ലായനി നന്നായി കലർത്തുക.
6. 1 മണിക്കൂർ സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.

*വീടിന്റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി*
1. പരിസരം വൃത്തി ആക്കാൻ പലരും ബ്ലീച്ചിംഗ് പൗഡർ വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അണു വിമുക്തം ആക്കാൻ സാധികില്ല.
2. 1% ക്ലോറിൻ ലായനി തയ്യാറാകുന്ന വിധം: 6 ടീ സ്പൂണ് ബ്ലീച്ചിംഗ് പൗഡർ എടുത്തു കുഴമ്പ് പരുവത്തിൽ ആക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റർ വെള്ളം ചേർക്കുക. മുകളിൽ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതൽ ആവശ്യം എങ്കിൽ ഒരു ലിറ്ററിന് 6 ടീസ്പൂൺ എന്ന കണക്കിന് ലായനി തയ്യാറാക്കാം.
3. നിലം തുടച്ച ശേഷം / വീട്ടു പരിസരത്ത് ക്ലോറിൻ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പർക്കം ലഭിച്ചാൽ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാൽ അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാണോ പാടില്ല.
4. അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികൾ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിൻ മണം മാറ്റാം.

*തയ്യാറാക്കിയത്: ഡോ. വി. ജിതേഷ്
സൂപ്രണ്ട്, ജില്ല ആശുപത്രി, മാനന്തവാടി

instructions to clean house after flood

More in Malayalam Breaking News

Trending

Recent

To Top