Connect with us

രാജമൗലിയുടെ 400 കോടി ബജറ്റ് ചിത്രം ആർ ആർ ആറിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബ്രിട്ടീഷ് നടി !!!

Malayalam Breaking News

രാജമൗലിയുടെ 400 കോടി ബജറ്റ് ചിത്രം ആർ ആർ ആറിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബ്രിട്ടീഷ് നടി !!!

രാജമൗലിയുടെ 400 കോടി ബജറ്റ് ചിത്രം ആർ ആർ ആറിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബ്രിട്ടീഷ് നടി !!!

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർ ആർ ആറിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബ്രിട്ടീഷ് നടി. 400 കോടിയിധികം ബജറ്റ് പ്രതീക്ഷിക്കുന്ന സിനിമയില്‍ നിന്നും പിന്മാറുന്നുവെന്നാണ് ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

കുടുംബസാഹചര്യങ്ങള്‍ കാരണമാണ് താന്‍ ഇത്രയും നല്ലൊരു ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്ന് ഡെയ്‌സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉജ്ജ്വലമായ തിരക്കഥയില്‍ ഇറങ്ങുന്ന സിനിമയില്‍ വലിയൊരു കഥാപാത്രമായിരുന്നു തന്റേത്. തനിക്ക് ലഭിച്ച സ്വീകാര്യത തനിക്ക് പകരം വരുന്ന നടിക്കും ലഭിക്കട്ടെയെന്ന് ഡെയ്‌സി ആശംസിച്ചു.

ആര്‍ ആര്‍ ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും നടി പിന്മാറിയ കാര്യം അറിയിച്ചിട്ടുണ്ട്. മോഡലും നടിയുമായ ഡെയ്‌സിയുടെ സ്വദേശം ലണ്ടനാണ്. 15 വയസ്സ് മുതല്‍ അഭിനയിക്കുന്ന നടി ടിവി സീരിയലുകളിലൂടെയാണ് ശ്രദ്ധേയമായത്.

2018 നവംബര്‍ 19ന് ആര്‍ ആര്‍ ആറിന്റെ ചിത്രീകരണം ആരംഭിച്ചുവെന്ന് രാജമൗലി ട്വീറ്റ് ചെയ്തിരുന്നു. 2020 ജൂലൈ 30ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബോളിവുഡ് നടി ആലിയ ഭട്ടും ചിത്രത്തിലുണ്ടെന്നതാണ് മറ്റൊരു സവിശേഷത.

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. തമിഴ്‌നടന്‍ സമുദ്രക്കനിയും ചിത്രത്തിലെത്തും. ഡിവിവി എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ ഡിവിവി ധനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

instagram post by daisy why she left rrr

More in Malayalam Breaking News

Trending

Recent

To Top