Malayalam
തന്നെ നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
തന്നെ നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്‌മെന്റിന്റെ 2024 ലെ പീപ്പിൾസ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വായനശാലകളും പുസ്തകങ്ങളുമാണ് തന്നെ നടനാക്കിയത്. പുസ്തകങ്ങൾ തന്ന അറിവുകൾ വെച്ചാണ് ലോകം കാണുന്നതും സിനിമയിൽ അഭിനയിക്കുന്നതെന്നുമാണ് ഇന്ദ്രൻസ് പറയുന്നത്. തനിക്കറിയാവുന്നതിൽ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ വായനാ ശീലമുള്ള വ്യക്തിയാണ് ഇന്ദ്രൻസ് എന്ന് സാഹിത്യകാരൻ ടി പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പീപ്പിൾസ് മിഷൻ ചെയർമാനുമായ ഡോ. വി ശിവദാസൻ എം പി അധ്യക്ഷനായി. മയ്യിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയവും പെരളം എ കെ ജി വായനശാലയുമാണ് മികച്ച വായനശാലകളായി തിരഞ്ഞെടുക്കപ്പെട്ടത്. പിണറായി സി മാധവൻ സ്മാരക വായനശാല സെക്രട്ടറി അഡ്വ. വി പ്രദീപൻ മികച്ച ലൈബ്രറി സെക്രട്ടറിക്കുള്ള അവാർഡിന് അർഹമായി.
