Actor
വലിയ കഥാപാത്രങ്ങള്‍ ചെയ്യാനായി പോകുന്ന മിക്കതും ദയനീയമാണ്. വലിയ പ്രതീക്ഷയോടെ പോകും. അവിടെ നമ്മള്‍ മാത്രമേ കാണൂ…; ഇന്ദ്രന്‍സ്
വലിയ കഥാപാത്രങ്ങള്‍ ചെയ്യാനായി പോകുന്ന മിക്കതും ദയനീയമാണ്. വലിയ പ്രതീക്ഷയോടെ പോകും. അവിടെ നമ്മള്‍ മാത്രമേ കാണൂ…; ഇന്ദ്രന്‍സ്
പ്രേക്ഷകരുടെ പ്രിയങ്കരനാണ് ഇന്ദ്രന്‍സ്. ഇപ്പോഴിതാ വളരെ കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് മാത്രമുള്ള കഥാപാത്രങ്ങളില്‍ അഭിനയിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞ് ഇന്ദ്രന്‍സ്. വലിയ കഥാപാത്രങ്ങള്‍ ചെയ്ത പല സിനിമകളും തിയേറ്ററില്‍ പരാജയമായി മാറി. എന്നാല്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പോയാല്‍ കുറച്ചു സമയത്തേക്ക് എങ്കിലും നല്ല ടീമില്‍ എത്തും എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.
‘ചെറിയ കഥാപാത്രങ്ങള്‍ ചെയ്യാനൊക്കെ പോകുമ്പോഴാണ് കുറച്ചു സമയത്തേക്ക് എങ്കിലും നല്ല ടീമില്‍ ചെന്നെത്തിപ്പെടുന്നത്. വലിയ കഥാപാത്രങ്ങള്‍ ചെയ്യാനായി പോകുന്ന മിക്കതും ദയനീയമാണ്. വലിയ പ്രതീക്ഷയോടെ പോകും. അവിടെ നമ്മള്‍ മാത്രമേ കാണൂ.’
‘അഭിനയം എന്ന് പറയുന്നത് പന്തുകളി പോലെ ഒക്കെ തന്നെയാണ്. പാസ് ചെയ്ത് ഇങ്ങോട്ട് കിട്ടുന്നത് പോലെയേ അങ്ങോട്ട് കൊടുക്കാന്‍ പറ്റൂ. പുതിയ ആള്‍ക്കാരുടെ കഥ കേട്ട് കൊതിച്ചിട്ട് അങ്ങ് ചെല്ലും. പക്ഷേ, അവിടെ പരിചയസമ്പത്തുള്ള ആരുമുണ്ടാകില്ല. അങ്ങനെയൊക്കെ ആകുമ്പോ ഒന്നും ചെയ്യാന്‍ പറ്റാതെയായിപ്പോകും.’
‘മെയിന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പോയി മിക്ക സിനിമകളിലും കിട്ടിയ അനുഭവം അതാണ്. വളരെ നന്നായി വന്നവയും ഉണ്ട്. ചെറിയ വേഷങ്ങളില്‍ നല്ല ടെക്‌നീഷ്യന്‍സിന്റെയുമൊക്കെ കൂടെ പണി എടുക്കുമ്പോഴാണ് കൂടുതല്‍ പഠിക്കാന്‍ പറ്റുന്നത്’ എന്നാണ് അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറയുന്നത്.
അതേസമയം, അടുത്തിടെ നിരവധി ഗംഭീര കഥാപാത്രങ്ങളുമായി ഇന്ദ്രന്‍സ് എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിക്ക സിനിമകളും ബോക്‌സ് ഓഫീസില്‍ കനത്ത പരാജയം നേടിയവയാണ്. ‘നടികര്‍’, ‘സിഐഡി രാമചന്ദ്രന്‍ റിട്ടയേഡ് എസ്‌ഐ’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.
