Malayalam
സൂപ്പര്‍ സ്റ്റാറുകള്‍ അഭിനന്ദിച്ചില്ലെന്ന ആരോപണത്തിന് മറുപടിയുമായി ഇന്ദ്രന്‍സ്
സൂപ്പര്‍ സ്റ്റാറുകള്‍ അഭിനന്ദിച്ചില്ലെന്ന ആരോപണത്തിന് മറുപടിയുമായി ഇന്ദ്രന്‍സ്
By
ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്കാരം നേടിയ നടന് ഇന്ദ്രന്‍സിന് നാനാ ഭാഗങ്ങളില്‍ നിന്നുമാണ് അഭിനന്ദനങ്ങളും മറ്റും തേടിയെത്തിയത്.ഇതിനിടയിൽ വലിയ ഒരു ആരോപണമാണ് ഉയർന്നുവന്നത് .സൂപ്പര്‍ സ്റ്റാറുകള്‍ താരത്തെ അവഗണിക്കുന്നുവെന്നും ഒന്ന് അഭിനന്ദിക്കാന്‍ പോലും തയ്യാറായില്ല എന്ന ആരോപണത്തിന് മറുപടിയുമായി താരം ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.
എന്നെ എല്ലാവരും വിളിക്കുകയും, കാണുകയും, കാണുമ്ബോള്‍ സ്നേഹം പങ്കിടുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ ആരും പറയാതിരിക്കുകയോ വിളിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. എന്റെ ഫോണ്‍ ഇവിടെയുണ്ട്. വീട്ടുകാര്‍ക്ക് എടുക്കാന്‍ പറ്റിയ ഫോണ്‍ കോളൊക്കെ എടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു.
സൂപ്പര്‍ സ്റ്റാറുകളുമായി നല്ല ബന്ധമാണെന്നും എല്ലാവര്ക്കു തന്നോട് സ്നേഹമാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
അങ്ങനെ ആരോടും അധികം അടുപ്പമില്ല. ചുറ്റുവട്ടത്തുള്ള നടന്മാര് ഉണ്ടെങ്കില്‍ പരസ്പരം കാണും എന്നല്ലാതെ, സെറ്റില്‍ ചെല്ലുമ്ബോള് എല്ലാരോടും നല്ല സ്നേഹമാണ്. അവര്‍ക്കും എന്നോട് നല്ല സ്നേഹമാണെന്നും ഇന്ദ്രന്‍സ് പറയുന്നു.
കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമായ വെയില്മരങ്ങള്ക്കാണ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്കാരം ലഭിച്ചത്.ഡോ. ബിജു സംവിധാനം ചെയ്ത ചിത്രത്തിന് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡാണ് ലഭിച്ചത്. ഷാങ്ഹായ് മേളയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് പുരസ്കാരം ലഭിക്കുന്നത്.
മേളയിലെ പ്രധാന മത്സരവിഭാഗമായ ‘ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്കാരത്തിനായിരുന്നു വെയില്‍മരങ്ങള്‍ മത്സരത്തിനെത്തിയത്. ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്കാരങ്ങള്‍ക്കായി ഈ വര്‍ഷം മത്സരിച്ച ഒരേ ഒരു ഇന്ത്യന്‍ സിനിമകൂടിയാണ് ഇത്.
indrans talk about super stars
