News
ഇന്ദ്രന്‍സിന് അച്ഛന് സിന്‍ഡ്രോം; ഡബ്ല്യൂ സി സി എന്ന സംഘടന ഇടപെട്ടില്ലായിരുന്നെങ്കില്‍ ദിലീപിന്റെ പണക്കൊഴുപ്പില്‍ മുങ്ങിപ്പോകുമായിരുന്നു കേസ്; സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇങ്ങനെ!
ഇന്ദ്രന്‍സിന് അച്ഛന് സിന്‍ഡ്രോം; ഡബ്ല്യൂ സി സി എന്ന സംഘടന ഇടപെട്ടില്ലായിരുന്നെങ്കില്‍ ദിലീപിന്റെ പണക്കൊഴുപ്പില്‍ മുങ്ങിപ്പോകുമായിരുന്നു കേസ്; സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇങ്ങനെ!
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ഇന്ദ്രന്‍സ് കഴിഞ്ഞ ദിവസം നടത്തിയ പരാര്‍ശങ്ങള്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും അക്രമിക്കപ്പെട്ട നടി സ്വന്തം മകളെ പോലെയാണെന്നും പറഞ്ഞ ഇന്ദ്രന്‍സ് ഡബ്ല്യൂ സി സി ഇല്ലായിരുന്നെങ്കില്‍ കേസിന് കൂടുതല്‍ പിന്തുണ ലഭിച്ചേനെയെന്നും അവകാശപ്പെട്ടു. ഇതോടെ സിനിമ രംഗത്ത് നിന്ന് തന്നെ ഇന്ദ്രന്‍സിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നു.
ഇതിന് പിന്നാലെ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് വിശദീകരിച്ചുകൊണ്ട് ഇന്ദ്രന്‍സ് വീണ്ടും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്റെ വിശദീകരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചുകൊണ്ടും നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നു. അത്തരത്തില്‍ ചില പ്രധാന പ്രതികരണങ്ങള്‍ ഇങ്ങനെയായിരുന്നു,
‘ഇന്ദ്രന്‍സ് ഇക്കാലമത്രയും മൗനം കൊണ്ട് മറഞ്ഞിരിക്കുകയായിരുന്നു എന്നു കരുതണം. സിനിമയില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്നെങ്കിലും ഇന്ദ്രന്‍സ് എന്ന നടന് അഭിനയപക്വത കാണിച്ചു തുടങ്ങിയത് സമീപ വര്‍ഷങ്ങളിലാണ്. ഒരുപക്ഷേ, ആസ്വാദകര്‍ ഗൗരവമായി ഈ നടനെ കാണാന്‍ തുടങ്ങിയതും. അഭിനയത്തില്‍ മാത്രമല്ല പെരുമാറ്റത്തിലും പ്രതികരണങ്ങളിലുമൊക്കെ ഈ പക്വത ദൃശ്യമായിരുന്നു. സൂക്ഷിച്ച്, ഇടപെടുന്ന, സര്‍ഗാത്മക ഔന്നത്യം ബോധപൂര്‍വം പ്രകടിപ്പിക്കുന്ന ഒരാള്‍. വിവാദമാകുന്ന ഒന്നിലും ഇന്ദ്രന്‍സ് തലയിട്ടില്ല.’ എന്നാണ് ഒരാള്‍ അഭിപ്രായപ്പെടുന്നത്.
സ്ത്രീകളെക്കുറിച്ച് അദ്ദേഹം കാത്തുസൂക്ഷിക്കുന്ന പ്രതിലോമ വിചാരങ്ങള്‍ അദ്ദേഹം വിദഗ്ധമായി ഒളിപ്പിച്ചതാവണം. ദിലീപിന്റെ കാര്യത്തിലും മിണ്ടാട്ടമില്ലായിരുന്നു. ഇപ്പോള്‍ അകം പൊരുള്‍ തുറന്നു വച്ചത് താന്‍ വലിയ ഒരിടത്ത് സുരക്ഷിതനായി ഇരുപ്പുറപ്പിച്ചു എന്ന വിശ്വാസം കൊണ്ടാവും. പാവം. കൊറോണക്ക് മുമ്പ് ഒരിക്കല്‍ കോഴിക്കോട്ടേക്കുളള ഒരു പകല്‍ ട്രയിനില്‍ പുസ്തകം വായിച്ചിരിക്കുന്ന ഇന്ദ്രന്‍സിനെ കണ്ടതോര്‍ക്കുന്നു. പരിചയപ്പെടാനും വര്‍ത്തമാനം പറയാനും ചെന്നവരോട് ബഹുമാനത്തോടെ, വിനയത്തോടെ, പ്രതികരിക്കുന്ന ഒരാള്‍. അന്ന് തോന്നിയതും പാവം ഒരു മനുഷ്യന് എന്നാണ്. പക്ഷേ, ഇപ്പോള്‍ പാവം എന്നു പറയുമ്പോള്‍ അര്‍ത്ഥം മാറുന്നു.
ഡബ്ല്യൂ സി സി യെക്കുറിച്ച് ഇന്ദ്രന്‍സ് പറയുന്നത് ഒരു തരം അസഹിഷ്ണുതയില്‍ നിന്നാണ്. ആണിരിക്കുമ്പോള്‍ പെണ്ണ് ഇറങ്ങരുത് എന്ന ആണ്‍കോയ്മ വര്‍ത്തമാനം. അതിക്രമത്തിനിരയായ നടിയെ സിനിമാലോകം ഏറെക്കുറെ കയ്യൊഴിഞ്ഞപ്പോള്‍ ആണ് ഡബ്ല്യൂ സി സി ഉണ്ടാവുന്നത്. പ്രതികരിക്കാന്‍ പ്രിഥ്വിരാജിനെപ്പോലെ ചുരുക്കം ചിലര്‍ മുന്നോട്ടു വന്നപ്പോള്‍, ഇപ്പോള്‍ അച്ഛന് സിന്‍ഡ്രോം ബാധിച്ച് അവള് മകളെപ്പോലെ എന്ന് പുലമ്പുന്ന ഇന്ദ്രന്‍സ് എവിടെ ആയിരുന്നു? ഡബ്ല്യൂ സി സി എന്ന് സംഘടന ഇടപെട്ടില്ലായിരുന്നെങ്കില്‍ ദിലീപിന്റെ പണക്കൊഴുപ്പില്‍ മുങ്ങിപ്പോകുമായിരുന്നു ആ കേസെന്നും ഒരാള്‍ അഭിപ്രയാപ്പെടുന്നു.
അതേസമയം കോടതി ഇതുവരെ ദിലീപിനെ തെറ്റുകാരനായി വിധിച്ചിട്ടില്ലലോ എന്ന് ചൂണ്ടിക്കാട്ടി ഇന്ദ്രന്‍സിനെ അനുകൂലിച്ച് രംഗത്ത് എത്തിയവരുമുണ്ട്. ‘ ഒന്നാം പ്രതി പള്‍സറിനെ മാത്രം വിശ്വസിച്ച് ദിലീപിനെ പ്രതിയാക്കുന്നവരുടെ മനസ്വീകാവസ്ഥ എന്തായാലും കോടതിക്ക് ഉണ്ടാവില്ല.. കോടതിയില്‍ ഗോസിപ്പിനല്ല തെളിവിനാണ് പ്രാധാന്യം.. അത് കൊണ്ട് തന്നെ സത്യം തെളിയുന്നവരെ തങ്ങള്‍ക്ക് വിശ്വാസം ഉള്ളവരെ പിന്തുണക്കുന്നത് അപരാധം അല്ലല്ലോ… ഞാനും വിശ്വസിക്കുന്നു.. ദിലീപേട്ടന് ആ തെറ്റ് ചെയ്യില്ല’ എന്നാണ് ഒരു ദിലീപ് ആരാധിക ഇന്ദ്രന്‍സിനെ പിന്തുണച്ചുകൊണ്ട് കുറിച്ചത്.
എന്റെ പൊന്നു ഇന്ദ്രന്‍സ് ഭായ്, നിങ്ങള്‍ ഇപ്പോള്‍ പണ്ടത്തെ ഇമേജ് അല്ല. നിങ്ങള്‍ക്കിപ്പോള്‍ നല്ല ഇമേജ് ഉള്ള സമയമാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് ചുറ്റിലും നിങ്ങളുടെ വളര്‍ച്ച ഇഷ്ടപ്പെടാത്ത അസൂയാലുക്കളായ ശത്രുക്കളുമുണ്ടെന്നോര്ക്കണം. നിങ്ങളുടെ നാക്കില്‍ നിന്ന് വീഴുന്ന ഓരോ വാക്കും നോക്കിയിരിക്കയാണ് ആ ശുംഭന്മാര് നിങ്ങളെ പൊതുജനമധ്യേ അവഹേളിക്കാനും തെറി വിളിച്ചുപറയാനും.അതുകൊണ്ട്, ദയവായി വളരെ ശ്രദ്ധയോടുകൂടി മാത്രം സംസാരിക്കുക. ഇപ്പോള്‍ നിങ്ങള്‍ പറഞ്ഞതില്‍ ഒരുതെറ്റും ഞാന്‍ കാണുന്നില്ല. പക്ഷേ, എല്ലാവരും അങ്ങനെയല്ല ഗ്രഹിക്കുക എന്നാണ് മറ്റൊരാള്‍ കമന്റായി രേഖപ്പെടുത്തിയത്.
ഇരകള്‍ ഉണ്ടാകാതെ നോക്കേണ്ടതും, ഇരകള്‍ക്ക് സംരക്ഷണം നല്‍കേണ്ടതും സ്റ്റേറ്റ് ആണ്. സ്റ്റേറ്റിനേ അതിന് കഴിയൂ. വ്യക്തികള്‍ക്കും, ഗ്രൂപ്പുകള്‍ക്കും അതിന് കഴിയണമെങ്കില്‍ അവര്‍ ആയുധം എടുക്കേണ്ടി വരും. അത് ലോ ആന്‍ഡ് ഓര്‍ഡര്‍ പ്രശ്നവും അരാജകത്വവും സൃഷ്ടിക്കും.ഒരു ജനാധിപത്യ സംവിധാനത്തില്‍ അത് അനുവദിക്കാന്‍ കഴിയില്ല.അതുകൊണ്ട് അടിയന് ലച്ചിപ്പോം എന്ന് ആര്‍ത്തുവിളിക്കുന്നവര്‍ തിരിച്ചറിയേണ്ടത്; നിങ്ങള്‍ക്ക് ഒറ്റക്കോ,ക ൂട്ടായോ അതിന് കഴിയില്ല എന്നും, അത് ഭരണകൂടത്തിന് മാത്രം സാദ്ധ്യമായ, അതും നൂറ് ശതമാനം സാദ്ധ്യം എന്ന് അവര്‍ക്ക് പോലും ഉറപ്പ് പറയാന്‍ കഴിയാത്ത ഒന്ന് ആണെന്നുമാണ്.
വ്യക്തിക്കും സമൂഹത്തിനും ചെയ്യാന്‍ കഴിയുന്നത്, ജനാധിപത്യപരമായ ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുക്കുന്ന ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുക എന്നതാണ്. അതിന് ആദ്യം വേണ്ടത് പൗരന് എന്ന നിലയില്‍ ഉള്ള ഇച്ഛാശക്തിയാണ്. അതില്ലാതെ സ്വയം ന്യായീകരിക്കുന്നതിനും, മറ്റുള്ളവരെ ഇടിച്ചു താഴ്ത്തുന്നതിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് അര്‍ത്ഥശൂന്യവും, അപ്രസക്തവുമാണ്. ദിലീപിന്റെ നാശം കാണാന്‍ ചേച്ചി ടിക്കറ്റ് എടുത്തു ബാല്‍ക്കണിയില്‍ ഇരുന്നോ പക്ഷേ മറ്റുള്ളവാര്‍ പറയുന്ന കാര്യാങ്ങള്‍ ചോദ്യം ചെയ്യാന്‍ എന്ത് അവകാശം എന്നും ചിലര്‍ ചോദിക്കുന്നു.
