Malayalam
കേരളത്തേക്കാള്‍ നല്ലത് തമിഴ്‌നാട് ആണ്, ഇവിടെ സമത്വമില്ല; വൈറലായി ലക്ഷ്മി രാമകൃഷ്ണന്റെ വാക്കുകള്‍
കേരളത്തേക്കാള്‍ നല്ലത് തമിഴ്‌നാട് ആണ്, ഇവിടെ സമത്വമില്ല; വൈറലായി ലക്ഷ്മി രാമകൃഷ്ണന്റെ വാക്കുകള്‍
മലയാളികള്‍ക്കേറെ സുപരിചിതയായ മുഖമാണ് ലക്ഷ്മി രാമകൃഷ്ണന്റേത്. ചക്കരമുത്ത്, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് താരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലൂം തന്റെ സാന്നിധ്യം അറിയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
അഭിനേത്രി എന്നതിന് പുറമേ തിരക്കഥാകൃത്തായും സംവിധായികയായും ഫാഷന്‍ ഡിസൈനറായും എന്നീ നിലകളിലും തിളങ്ങി നില്‍ക്കുകയാണ് താരം. എന്നാല്‍ ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. സിനിമ ഇന്‍ഡസ്ട്രിയില്‍ സമത്വം ഇല്ലേ എന്ന ചോദ്യത്തിന് അങ്ങനെ ഒന്നും ഇല്ലെന്നാണ് നടി മറുപടി നല്‍കിയത്.
സമത്വത്തിന്റെ കാര്യം എടുക്കുമ്പോള്‍ കേരളത്തേക്കാള്‍ നല്ലത് തമിഴ്‌നാട് ആണ്. എന്തിനാണ് മുന്‍ നിര നായികമാര്‍ എന്ന് പറയുന്നത്, അവര്‍ക്കൊക്കെ പേരുകളില്ലേ. ആ പോരുകളിലാണ് അവര്‍ അറിയപ്പെടുന്നത്. അവര്‍ക്ക് പേരുകള്‍ ഉണ്ടെന്ന് അവര്‍ വിളിച്ച് പറയേണ്ട അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും.
ഒരു നടി എന്നതിന് ഉപരി ഒരു ഫിലിം മേക്കറായി അറിയപ്പെടാനാണ് എനിക്ക് താത്പര്യം. ഒരു സ്‌റ്റോറി ടെല്ലറായും, റൈറ്ററായും അറിയപ്പെടാന്‍ എനിക്ക് താല്‍പര്യം തന്നെയാണ്. ഞാന്‍ തമിഴില്‍ ചെയ്ത ഷോകള്‍ കുറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്’. പുതിയ പ്രോജക്ടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ വന്ന പടങ്ങളൊന്നും ചെയ്തില്ലെന്ന് നടി പറഞ്ഞു.
മലയാളത്തില്‍ നിന്നും ഒരുപാട് നല്ല സിനിമകളില്‍ ഭാഗമാകാന്‍ വിളിച്ചിരുന്നു. എന്നാലത് ചെയ്യാന്‍ എനിക്ക് സാധിച്ചില്ല. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഡയറക്ടറുടെ പടമൊക്കെ ഞാന്‍ മിസ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒരു നടിയുമായി നടന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സിനിമകള്‍ വേണ്ടെന്ന് ഞാന്‍ വെച്ചതെന്നാണ് ലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞത്.
