Connect with us

ആക്രമിക്കപ്പെട്ട നടിയുടെ പരിപാടി തകര്‍ക്കാന്‍ നോക്കിയവരുടെ പരിപാടിക്ക് ആളില്ലാതെ പോയി. ആ അവസ്ഥ കണ്ടാല്‍ വിഷമം തോന്നിപോവും; ബൈജു കൊട്ടാരക്കര

News

ആക്രമിക്കപ്പെട്ട നടിയുടെ പരിപാടി തകര്‍ക്കാന്‍ നോക്കിയവരുടെ പരിപാടിക്ക് ആളില്ലാതെ പോയി. ആ അവസ്ഥ കണ്ടാല്‍ വിഷമം തോന്നിപോവും; ബൈജു കൊട്ടാരക്കര

ആക്രമിക്കപ്പെട്ട നടിയുടെ പരിപാടി തകര്‍ക്കാന്‍ നോക്കിയവരുടെ പരിപാടിക്ക് ആളില്ലാതെ പോയി. ആ അവസ്ഥ കണ്ടാല്‍ വിഷമം തോന്നിപോവും; ബൈജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന പരിപാടി പൊളിക്കാന്‍ ചിലര്‍ ശ്രമം നടത്തിയെന്ന ആരോപണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. വാശി നല്ലതാണ്, എന്നാല്‍ ദുര്‍വാശിയാണെങ്കില്‍ കുഴപ്പത്തിലെ കലാശിക്കൂ എന്നുള്ളതിന് നമ്മുടെ മുന്പില്‍ ഒരുപാട് ഉദാഹരണങ്ങളുണ്ട്.

ഇക്കഴിഞ്ഞ നംവബറില്‍ ട്വന്റി ഫോറും ഫ്‌ലവേഴ്‌സും കൂടി ജിദ്ദയില്‍ ഒരു പ്രോഗ്രാം നടത്തി. ആ ഷോ ഡയറക്ട് ചെയ്തത് ഞാനായിരുന്നു. ഫ്‌ലവേഴ്‌സിന്റെ ആളുകളൊക്കെ ചെന്ന് നല്ല രീതിയില്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു അന്ന് അവിടെ നടന്നത്. എന്നാല് ഇതേ സമയം തന്നെ ഒരുപാട് അഭ്യൂഹങ്ങളും കിംവദന്തികളും അവിടെ നടന്നുവെന്നും അദ്ദേഹം പറയുന്നു.

ഞങ്ങളുടെ പ്രോഗ്രാമില്‍ മനോജ് കെ ജയനും അതിജീവിതയായ നടിയും ആര്‍ ശ്രീകണ്ഠന്‍ നായരും സ്റ്റീഫന്‍ ദേവസിയുമൊക്കെയായിരുന്നു. രമേഷ് പിഷാരടി, ബിനു അടിമാലി, ഉല്ലാസ് പന്തളം, അനുമോള്‍ പിന്നെ നിരവധി ഗായകരും ഉണ്ടായിരുന്നു. സ്റ്റാര്‍ മാജിക്കിലേയും ടോപ് സിങ്ങേഴ്‌സിലുമൊക്കെ ഗ്രൂപ്പുകളായിരുന്നു ഉണ്ടായിരുന്നു.

അത്ര വലിയ താരങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ഈ പ്രോഗാമിനെ അവിടെ പറഞ്ഞ് പറഞ്ഞ് കുഴപ്പങ്ങളാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ഉണ്ടായി. ഷോ നടക്കില്ല എന്നായിരുന്നു കുറെ ആളുകളുടെ പ്രചരണം. കുറേ ആളുകള്‍ എന്ന് പറയുന്നത് ജിദ്ദയിലുള്ള ആളുകളായിരുന്നില്ല, അതായത് അവിടുത്തെ മലയാളികള്‍ അല്ലെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.

പുറത്ത് നിന്നും വന്ന ചിലരാണ് ഇത്തരം പ്രചരണത്തിന് പിന്നില്‍. ഇതിനെല്ലാം കാരണം ഞങ്ങളുടെ ഷോയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയായ നടി ഉണ്ടെന്നായിരുന്നു കാരണം. ഏതാണ്ട് പതിമൂന്നായിരത്തോളം സീറ്റുകള്‍ നിറഞ്ഞിട്ടും അതിന് പിന്നില്‍ സ്ഥലമില്ലാതിരുന്നിട്ട് പോലും ആളുകള്‍ തിങ്ങിഞെരുങ്ങി നില്‍ക്കുന്ന രീതിയിലാണ് പരിപാടി നടന്നത്.

അതിന് തൊട്ടുപിന്നാലെയാണ് ദിലീപും നാദിര്‍ഷായും എംജി ശ്രീകുമാറും അമൃത സുരേഷും കോട്ടയം നസീറുമൊക്കെയായി ഒരു ഷോ വരുന്നത്. എന്നാല്‍ ഫ്‌ലവേഴ്‌സിന്റെ പരിപാടിയില്‍ അതിജീവിത ഉണ്ടെന്ന് അറിഞ്ഞ അന്ന് മുതല്‍ തന്നെ ചിലയാളുകള്‍ പ്രചരിപ്പിച്ചത് ‘വമ്പന്‍ ഷോ ഉടന്‍ വരാനുണ്ട്, ദിലീപും ഇന്നയാളൊക്കെയുണ്ട്’ എന്നായിരുന്നു. കേസൊക്കെ വരുന്നതിന് മുമ്പ് ദിലൂപിന്റെ ഷോ എവിടെ ചെന്നാലും നല്ല കളക്ഷനും ആളുകളും ഉണ്ടായിരുന്നു.

എംജി ശ്രീകുമാറും കോട്ടയം നസീറുമൊക്കെ എന്തിനും പോന്നവരാണ്. പുതുതലമുറയിലെ മിമിക്രി ആര്‍ട്ടിസ്റ്റായ കുഞ്ഞുമോനുമുണ്ടായിരുന്നു ആ സംഘത്തില്‍. എന്നാല്‍ എന്തുകൊണ്ടാണെന്ന് അറിയില്ല മറ്റൊരു പരിപാടിയെ ഡീ മെറിറ്റ് ചെയ്ത് തകര്‍ക്കാന്‍ നോക്കിയവരുടെ പരിപാടിക്ക് ആളില്ലാതെ പോയി. ആ അവസ്ഥ കണ്ടാല്‍ വിഷമം തോന്നിപോവും.

ഒരാളുടെ പരിപാടി മോശമായിരുന്നെന്നോ മറ്റുള്ളവരുടേത് നല്ലതായിരുന്നെന്നോ പറയാന്‍ വേണ്ടിയല്ല ഇത്തരം ഒരു വീഡിയോ ഇടുന്നത്. ഇനിയെങ്കിലും വാശി ഒഴിവാക്കി പ്രവര്‍ത്തിക്കണം എന്ന് ഓര്‍മിപ്പിക്കാനാണ്. സിനിമയില്‍ അല്ല, എവിടെ ചെന്നാലും ചിലരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന ചിന്താഗതിയുമായി നടക്കുന്നവര്‍ക്ക് ഉണ്ടാവുന്ന അനുഭവം കാണിക്കാനാണ് ഈ വീഡിയോ. വെറും 760 ആളുകള്‍ മാത്രമാണ് ആയിരക്കണക്കിന് ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ആ വേദിയില്‍ ഉണ്ടായിരുന്നത്. ആ പരിപാടിയുടെ വിഷ്വല്‍സ് കാണുമ്പോള്‍ നമുക്ക് കാര്യം മനസ്സിലാവും എന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, അടുത്തിടെ അദ്ദേഹം പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. രണ്ട് കിഡ്‌നിയും തകരാറിലായി ചികിത്സയിലിരിക്കുന്ന ബാലചന്ദ്ര കുമാറിനെ സ്വാധീനിക്കാനായി അദ്ദേഹത്തിന് തന്നെ വേണ്ടപ്പെട്ടവര്‍ എത്തിയിരുന്നു. അവരുടെ പേരുകള്‍ ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിട്ടില്ല. ആരാണ് ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ചെന്നത്. എന്തിന് വേണ്ടിയാണ് അദ്ദേഹത്തെ സ്വാധീനിക്കുന്നതെന്ന് പരിശോധിക്കേണ്ടതാണ്.

പറയേണ്ടിയിരുന്ന മൊഴികള്‍ എല്ലാം തന്നെ ബാലചന്ദ്രകുമാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ഇനി കൂടിപ്പോയാല്‍ ഒരു നാല് ദിവസം കൂടി നീണ്ട് നില്‍ക്കുന്ന വിചാരണ മാത്രമേ ഉണ്ടാവുകയുള്ളു. ഈ നാല് ദിവസത്തിനിടെ വിചാരണക്കിടയില്‍ ബാലചന്ദ്രകുമാറിന്റെ മനസ്സ് മാറ്റാനുള്ള പ്രലോഭനങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതില്‍ അദ്ദേഹം വീഴുമെന്നാണ് അങ്ങോട്ട് ചെല്ലുന്ന ആള്‍ കരുതുന്നെങ്കില്‍ അവര്‍ക്ക് തെറ്റി.

അത്തരം ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങുന്ന ആളല്ല അദ്ദേഹം. ബാലചന്ദ്രകുമാര്‍ ഇപ്പോഴും ആണയിട്ട് പറയുന്നത് നാല് ദിവസത്തെ വിചാരണ കഴിഞ്ഞ് ഞാന്‍ മരിച്ച് പോയാലും പ്രശ്‌നമില്ലെന്നാണ്. അതിന് മുമ്പ് ഇതിലെ സത്യങ്ങള്‍ പുറത്ത് വരണം എന്നുള്ള ഒറ്റ ആഗ്രഹമേ അദ്ദേഹത്തിനുള്ള. അതുകൊണ്ടാണ് പറയുന്നത് ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ആളെ വിട്ടിട്ട് കാര്യമില്ലെന്ന്. ആരാണ് ആളെ വിട്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതൊന്നും ബാലചന്ദ്രകുമാറിന്റെ അടുത്ത് ചിലവാകില്ല എന്നുള്ളതാണ് സത്യം എന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു.

More in News

Trending

Recent

To Top