Connect with us

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിസാരവത്കരിക്കുന്നില്ല, ഭീ കരം പിടിച്ച എന്തോ ആണെന്ന് അറിയാം; എരിവും പുളിയും എന്ന പരാമർശം മറ്റ് ഉദ്ദേശങ്ങളോടെയല്ല പറഞ്ഞതെന്ന് ഇന്ദ്രൻസ്

Actor

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിസാരവത്കരിക്കുന്നില്ല, ഭീ കരം പിടിച്ച എന്തോ ആണെന്ന് അറിയാം; എരിവും പുളിയും എന്ന പരാമർശം മറ്റ് ഉദ്ദേശങ്ങളോടെയല്ല പറഞ്ഞതെന്ന് ഇന്ദ്രൻസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിസാരവത്കരിക്കുന്നില്ല, ഭീ കരം പിടിച്ച എന്തോ ആണെന്ന് അറിയാം; എരിവും പുളിയും എന്ന പരാമർശം മറ്റ് ഉദ്ദേശങ്ങളോടെയല്ല പറഞ്ഞതെന്ന് ഇന്ദ്രൻസ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്. ഇതിൽ നടൻ ഇന്ദ്രൻസ് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളെ നിസാരവൽക്കരിച്ചുകൊണ്ടാണ് നടൻ ഇന്ദ്രൻസ് രംഗത്തെത്തിയത്.

എല്ലാക്കാലത്തും ഇങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കും. ഇടയ്ക്ക് എരിയും പുളിയും ഒക്കെ വേണ്ടേ. അതിന് വേണ്ടിയാണ്. അതുകൊണ്ട് ഇൻഡസ്ട്രിയ്ക്കോ ആർക്കോ ദോഷമൊന്നും വരില്ല. സർക്കാർ എന്തെങ്കിലും വേണ്ടതുപോലെ ചെയ്യുമായിരിക്കും. പരാതികൾ ഉണ്ടെങ്കിൽ അന്വേഷിക്കുകയും ചെയ്യട്ടെ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിസാരവത്കരിക്കുന്നില്ലെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. എന്ത് പ്രശ്നം വന്നാലും അവസാനം ചെന്ന് സഹായം ചോദിക്കാൻ പറ്റുന്ന ഒരു സ്ഥലമല്ലേ നീതിപീഠം. ഇര കളായവർക്ക് നീതി ലഭിക്കണം. അതിന്റെ രീതിയോ വിവരങ്ങളോ ഒന്നും അറിയില്ല. ഭീ കരം പിടിച്ച എന്തോ ആണെന്ന് അറിയാം. രഞ്ജിത്തിനെ ഒക്കെ അത്ര ബഹുമാനത്തോടെ കണ്ട വ്യക്തിയാണ്.

ബാക്കിയുള്ള അവരുടെ കാര്യങ്ങൾ അറിയില്ല. ചില കാര്യങ്ങൾ നടക്കേണ്ടിയിരുന്നില്ല എന്നതോർത്ത് ദു:ഖമുണ്ട്. റിപ്പോർട്ടിനെ കുറിച്ച് തുറന്നുപറയാൻ ഭ യമില്ല. പക്ഷേ സത്യം ഏതാണെന്ന് അറിയാത്തത് കൊണ്ട് സംസാരിക്കരുത് എന്ന താക്കീത് എൻ്റെയുള്ളിൽ തന്നെയുണ്ട്. കുറേ വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങളാണെന്നല്ലേ പറഞ്ഞത്. സത്യാവസ്ഥ അറിയില്ലല്ലോ.

പിന്നെ എങ്ങനെയാണ് ഇത്തരമൊരു വിഷയത്തിൽ ഒരു ജഡ്ജ്മെന്റിൽ എത്തുക. അന്വേഷിക്കേണ്ട സംവിധാനം ഉള്ളപ്പോൾ അത് ഭം​ഗിയായി ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ. തുടർന്നും അങ്ങനെയൊന്നും ഉണ്ടാകാതിരിക്കട്ടെ. എരിവും പുളിയും എന്ന പരാമർശം മറ്റ് ഉദ്ദേശങ്ങളോടെയല്ല പറഞ്ഞത്. ഇങ്ങനെ വാർത്തകൾ വരുമ്പോഴാണല്ലോ എല്ലാവരും ഒത്തുകൂടുന്നത്. എല്ലാവർക്കും ഒരു ഉണർവാകട്ടെ എന്ന് കരുതി പറഞ്ഞതാണ്. മറ്റ് അർത്ഥങ്ങളൊന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു.

More in Actor

Trending

Recent

To Top