മലയാള സിനിമയുടെ അഭിമാനമായ മാറിയിരിക്കുകയാണ് ഇന്ദ്രൻസ് . ഒട്ടേറെ വിദേശ പുരസ്കാരങ്ങളാണ് ഇന്ദ്രന്‍സിനെ തേടി എത്തുന്നത് . പുതു തലമുറയില്പ്പെട്ടവരെക്കുറിച്ച് ഇന്ദ്രൻസ് മനസ് തുറക്കുകയാണ്.
‘അവര്‍ നല്ല ഫ്രീയല്ലേ, മിടുക്കന്മാരാണ്. 24 ഉം 25 ഉം വയസ്സ് പ്രായമുള്ള കുട്ടികള്‍. പണ്ടത്തെപ്പോലെ നീട്ടിപ്പിടിച്ച് പറയാനുള്ള കഥയൊന്നും അവര്‍ക്കില്ല. അങ്ങനെയല്ലല്ലോ അവര്‍ വളര്‍ന്നു വന്നിരിക്കുന്നത്. ഒരു വണ്ടിയില്‍ കയറ്റി സ്കൂളില്‍ കയറ്റി തിരിച്ചു കൊണ്ടുവരുന്നവരല്ലേ. അത്രയും അനുഭവങ്ങളല്ലേ അവര്‍ക്കൂള്ളൂ. എങ്കിലും ചെറിയ കുട്ടികള്‍ ഉത്സാഹികളാണ്, സുഡാനി ഫ്രം നൈജീരിയ ഒക്കെ സംവിധാനം ചെയ്ത സക്കറിയയെ ഒക്കെ കണ്ടില്ലേ!
പുതു തലമുറയില്‍ ഇഷ്ടം തോന്നുന്ന ഒരുപാട് നടന്മാരുണ്ട്. പക്ഷെ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും പോലെ ആഴത്തില്‍ പോകാനുള്ള സമയമൊന്നും അവര്‍ക്ക് കിട്ടിയില്ലല്ലോ. മമ്മൂട്ടിയും മോഹന്‍ലാലും എന്തെല്ലാം സിനിമകളും കഥാപാത്രങ്ങളുമാണ് ഇവിടെ ചെയ്തു വെച്ചിരിക്കുന്നത്. പതിറ്റാണ്ടുകളുടെ അധ്വാനമാണ്. എന്റെ മകളുടെ മകള്‍ വരെ അവരുടെ ഫാനാണ്’. കേരള കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...