Connect with us

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ആരെന്നോ!;റിപ്പോർട്ടുകൾ പുറത്ത്

Actress

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ആരെന്നോ!;റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ആരെന്നോ!;റിപ്പോർട്ടുകൾ പുറത്ത്

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു. ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാൽ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല.

ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ഐശ്വര്യ റായി ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ പ്രവർത്തിക്കുന്ന ഐശ്വര്യയുടെ ആസ്തി 862 കോടിയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

സിനിമകൾക്ക് 10 കോടിയും പരസ്യ ചിത്രങ്ങൾക്ക് ഏഴ് മുതൽ എട്ട് കോടിവരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. ആറ് മുതൽ ഏഴ് കോടി വരെയാണ് ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾക്ക് ഐശ്വര്യ വാങ്ങുന്നത്. ലോറിയൽ, സ്വിസ് ആഡംബര വാച്ചായ ലോഞ്ചിനസ്, ലക്‌സ്, കൊക്കക്കോള, പെപ്‌സി, ടൈറ്റൻ വാച്ചുകൾ, ലാക്മി കോസ്‌മെറ്റിക്‌സ്, കാഷ്യോ പേജർ, ഫിലിപ്പ്‌സ്, പാമോലീവ്, കാഡ്‌ബെറി, ഫ്യൂജി ഫിലിംസ്, കല്യാൺ ജുവല്ലേഴ്‌സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് പോലുള്ള കമ്പനികളുമായി പരസ്യ കരാറും നടിയ്ക്കുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി ആഡംബര വസതികളും നടിക്ക് സ്വന്തമായിട്ടുണ്ട്. നിലവിൽ, മുംബൈയിലെ ബാന്ദ്രയിലാണ് താരം താമസിക്കുന്നത്. ബാന്ദ്ര-കുർള കോംപ്ലക്‌സിലുള്ള ഈ ആഡംബര അപ്പാർട്‌മെന്റിന്റെ വില 50 കോടിയാണ്. 2015 ലാണ് അപ്പാർട്മെന്റ് നടി വാങ്ങുന്നത്. ഇതുകൂടാതെ ദുബായിലും ഒരു ആഡംബര മളികയുണ്ട്. ഒരു ഇൻ-ഹൗസ് ജിം, നീന്തൽക്കുളം, മറ്റ് ആഡംബര സൗകര്യങ്ങളുള്ള വീടിന്റെ മൂല്യം ഏകദേശം 15 കോടിയാണ്.

റോൾസ് റോയ്‌സ് ഗോസ്റ്റ്, ഓഡി എ8എൽ, മെഴ്‌സിഡസ് ബെൻസ് എസ്500, മെഴ്‌സിഡസ് ബെൻസ് എസ്350ഡി കൂപ്പ്, ലെക്‌സസ് എൽെക്‌സ് 570, എന്നിങ്ങനെ നിരവധി ആഡംബര കാറുകളും നടിക്കുണ്ട്. രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. 600 കോടിയാണ് നടിയുടെ ആസ്തി. ഹോളിവുഡിൽ സജീവമായ പ്രിയങ്ക സിനിമ/ സീരീസ് എന്നിവക്കായി ലക്ഷക്കണക്കിന് ഡോളറുകളാണ് പ്രതിഫലമായി കൈപ്പറ്റുന്നത്.

ബ്രാൻഡ് പ്രമോഷൻ,എൻഡോഴ്‌സ്‌മെന്റ് എന്നിവയിലൂടെകോടി കണക്കിന് രൂപയാണ് താരം സമ്പാദിക്കുന്നുണ്ട്.ബിസിനസിലും സജീവമാണ്.പർപ്പിൾ പിക്‌ചേഴ്‌സ് പ്രിയങ്കയുടെ നിർമാണ കമ്പനിയാണ്.അനോമലി എന്ന പേരിൽ ഹെയർകെയർ ബ്രാൻഡും ന്യൂയോർക്ക് സിറ്റിയിൽ ഒരു ഇന്ത്യൻ റെസ്റ്റോറൻ്റും നടിക്കുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, ആക്ഷൻ ത്രില്ലർ ചിത്രമായ ദി ബ്ലഫ് എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് പ്രിയങ്ക ചോപ്ര ജോനസ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രിയങ്ക സെറ്റിലെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ദ ബ്ലഫിന് പുറമേ ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിലും പ്രിയങ്കാ ചോപ്ര വേഷമിടുന്നുണ്ട്.

സൂപ്പർ താരങ്ങളായ ഇദ്രിസ് എൽബ, ജോൺ സിന എന്നിവരാണ് ഹെഡ് ഓഫ് സ്റ്റേറ്റിലെ മുഖ്യവേഷങ്ങളിൽ. സിറ്റാഡലിൻ്റെ അമേരിക്കൻ പതിപ്പാണ് പ്രിയങ്കയുടേതായി പുറത്തിറങ്ങിയ ഓടിടി ഹിറ്റ്. അതിനുശേഷം ‘ലവ് എഗെയ്ൻ’ എന്ന റൊമാൻ്റിക് കോമഡിയിലും പ്രിയങ്ക അഭിനയിച്ചിരുന്നു.

അതേസമയം, ഐശ്വര്യ റായി അഭിഷേക് ബച്ചനുമായി വേർപിരിഞ്ഞെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ആനന്ദ് അംബാനി-രാധിക മെർച്ചന്റെ വിവാഹത്തിന് അഭിഷേക് കുടുംബത്തിനൊപ്പം എത്തിയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. എന്നാൽ ഐശ്വര്യ മകൾക്കൊപ്പമാണ് എത്തിയത്. ബച്ചൻ കുടുംബത്തിനൊപ്പം ഐശ്വര്യയെ ഇപ്പോൾ കാണാറില്ലാത്തതാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. സിനിമകളിൽ ഇപ്പോൾ അത്ര സജീവമല്ല ഐശ്വര്യ.

More in Actress

Trending

Recent

To Top