ഞാൻ പഠിപ്പിച്ച ഡാൻസൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം; എനിക്ക് എപ്പോഴും എത്താൻ കഴിഞ്ഞെന്നു വരില്ല !! കൃഷ്‌ണ പ്രഭയ്ക്ക് ആശംസയുമായി മമ്മൂട്ടി…
കൊച്ചിയിൽ നടി കൃഷ്‌ണപ്രഭ ആരംഭിച്ച ജൈനിക കലാവിദ്യാലയത്തിന് ആശംസയറിയിച്ച് നടൻ മമ്മൂട്ടി. ഹാസ്യരൂപേണയായിരുന്നു മമ്മൂക്കയുടെ ഓരോ വാക്കുകളും. സ്വയം കളിയാക്കുന്ന താരത്തിനെയാണ് ഉദ്‌ഘാടന വേദിയിൽ ആളുകൾക്ക് കാണാൻ കഴിയുക.
“കൃഷ്ണ പ്രഭ, ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്കൂള്‍ തുടങ്ങുന്നതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായ്പോഴും എല്ലായിടത്തും എത്താന്‍ കഴിഞ്ഞോണം എന്നില്ല.” – കല വിദ്യാലയം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പ്രിയ ശിഷ്യയുടെ നൃത്ത വിദ്യാലയം ആരംഭിക്കുമ്പോള്‍ വരാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. കൃഷ്ണ പ്രഭ ഇത്ര നന്നായി ഡാന്‍സ് ചെയ്യുമെന്ന് ഈ അടുത്താണ് മനസ്സിലായത്. ഇങ്ങനെ കുറെ കൃഷ്ണ പ്രഭമാരെ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കട്ടെ” – എന്ന് ആശംസിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി കലാ വിദ്യാലയം ഉദ്ഘാടനം ചെയ്തത്.
“സംഗതി കളിയാക്കാനാണ്, ഞാനാണ് നൃത്തം പഠിപ്പിച്ചത് എന്നൊക്കെ മമ്മൂക്ക പറഞ്ഞെങ്കിലും അഭിനയം മനസ്സില്‍ കയറിയ കുഞ്ഞുപ്രായം മുതല്‍ മമ്മൂക്ക തന്നെയാണ് ഗുരു.” -മമ്മൂക്കയുടെ വാക്കുകൾക്ക് മറുപടിയുമായി കൃഷ്ണ പ്രഭ പറഞ്ഞു.
Inauguration of Krishnaprabha’s dance school by Mammootty
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...