Malayalam Breaking News
ചുംബനരംഗങ്ങളുമായി സീരിയൽ കിസ്സര്‍ ഇമ്രാന് ഹാഷ്മി വീണ്ടും
ചുംബനരംഗങ്ങളുമായി സീരിയൽ കിസ്സര്‍ ഇമ്രാന് ഹാഷ്മി വീണ്ടും
ചുംബനരംഗങ്ങളുമായി സീരിയൽ കിസ്സര്‍ ഇമ്രാന് ഹാഷ്മി വീണ്ടും
ഇമ്രാൻ ഹാഷ്മി പ്രധാന വേഷത്തിലെത്തുന്ന ചീറ്റ് ഇന്ത്യയിലെ ദിൽ മേംഹോ തും എന്നു തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഗാനം ആലപിച്ചിരിക്കുന്നത് അർമാൻ മാലിക്കാണ്. ബാപ്പി ലാഹ്റി, റോച്ചക് കോഹ്ലി എന്നിവർ ചേർന്നാണു സംഗീതം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത ലുക്കില്‍ ഇമ്രാൻ ഹാഷ്മി എത്തുന്നു എന്നതാണു ഗാനത്തിന്റെ പ്രത്യേകത.
മനോഹരമായ പ്രണയഗാനമാണു ദിൽ മേം ഹോതും.ശ്രേയ ധന്വന്തരിയാണ് ഇമ്രാൻ ഹാഷ്മിക്കൊപ്പം എത്തുന്നത്. ഇവരുടെ പ്രണയ രംഗങ്ങലാണ് ഗാനത്തിന്റെ പ്രമേയം സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. ഒന്നേകാല്‍ കോടിയോളം പേർ ഇതുവരെ ഗാനം കണ്ടു കണ്ടുകഴിഞ്ഞു.
സമ്പന്നരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണമുണ്ടാക്കി സാധാരണക്കാരായ കുട്ടികളെ സഹായിക്കുന്ന ഇടനിലക്കാരനായി ഇമ്രാന് ഹാഷ്മിയെത്തുന്ന ചിത്രമാണ് ‘ചീറ്റ് ഇന്ത്യ’. സീരിയല്‍ കിസ്സര്‍ എന്ന ഇമ്രാന് ഹാഷ്മിയുടെ ഇമേജ് മാറാന്‍ ചിത്രം കാരണമാകും എന്നാണ് വിലയിരുത്തല്‍.
സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപചയങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്ന വിഷയം.
1987ൽ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന ചിത്രത്തിലെ ദിൽ മേം ഹോ തും എന്ന ഗാനത്തിന്റെ റീമെയ്ക്ക് വേർഷനാണു ചീറ്റ് ഇന്ത്യയിൽ ഉപയോഗിച്ചിരിക്കുന്നത്. മുൻപ് ഇറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് ലഹ്രിയും എസ്. ജാനകിയുമാണ്. ചിത്രം ജനുവരി 25ന് തീയറ്ററുകളിലെത്തും. ഒരിടവേളയ്ക്കു ശേഷം ഹാഷ്മി എത്തുന്നതിനാൽ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.
imran hashmi’s new movie cheat India song
