Connect with us

അഭിഷേക് ബച്ചനില്‍ നിന്നും മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയെ; ഐശ്വര്യ റായി പ്ലാസ്റ്റിക് ആണ്, വിവാദമായ ഇമ്രാന്റെ വാക്കുകള്‍ക്ക് ഐശ്വര്യയുടെ മറുപടി കേട്ടോ!

News

ഏറെ ജനശ്രദ്ധ നേടിയ പ്രോഗ്രാമാണ് കോഫി വിത്ത് കരണ്‍. പലപ്പോഴും പല വിവാദങ്ങള്‍ക്കും സാക്ഷിയായിട്ടുള്ള ഒരു വേദി കൂടിയാണിത്. ഷോയില്‍ അതിഥികളായെത്തുന്ന താരങ്ങള്‍ നടത്തിയ പല പ്രസ്താവനകളും പിന്നീട് വലിയ വിവാദമായി മാറാറുണ്ട്. മുമ്പ് ഇത്തരത്തില്‍ ഷോയിലെത്തി നടന്‍ ഇമ്രാന്‍ ഹാഷ്മി നടത്തിയ പ്രസ്താവന വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വീണ്ടും ഇമ്രാന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുന്നത്. തന്റെ അമ്മാവനും സംവിധായകനുമായ മഹേഷ് ഭട്ടിനൊപ്പമായിരുന്ന ഇമ്രാന്‍ ഹാഷ്മി ഷോയിലെത്തിയത്. ഷോയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍. ഇതിനിടെയായിരുന്നു ഇമ്രാന്‍ വിവാദ പ്രസ്താവന.

താന്‍ നല്‍കുന്ന പേരുകളില്‍ ഒന്ന് തിരഞ്ഞെടുത്ത് ഇവരില്‍ നിന്നും മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ഒരുകാര്യം പറയാനായിരുന്നു അവതാരകനായ കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടത്. ഇമ്രാന്‍ ഹാഷ്മി തിരഞ്ഞെടുത്ത പേര് അഭിഷേക് ബച്ചന്റേതായിരുന്നു. അഭിഷേക് ബച്ചനില്‍ നിന്നും മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന ചോദ്യത്തിന് ഇമ്രാന്‍ നല്‍കിയ മറുപടി അദ്ദേഹത്തിന്റെ ഭാര്യ എന്നായിരുന്നു. നടി ഐശ്വര്യ റായ് ആണ് അഭിഷേകിന്റെ ഭാര്യ.

പ്ലാസ്റ്റിക് എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് എന്താണെന്ന ചോദ്യത്തിനും ഇമ്രാന്‍ നല്‍കിയ മറുപടി വിവാദമായിരുന്നു. ഐശ്വര്യ റായിയുടെ പേരായിരുന്നു ഇതിന് താരം നല്‍കിയ മറുപടി. ഇമ്രാന്റെ വാക്കുകള്‍ വലിയ വിവാദമായി മാറുകയായിരുന്നു.

സംഭവം ഐശ്വര്യയേയും അലോസരപ്പെടുത്തുന്നതായിരുന്നു. പിന്നീടൊരിക്കല്‍ തന്നെക്കുറിച്ച് കേട്ട ഏറ്റവും മോശം വാക്കുകള്‍ എന്താണെന്ന ചോദ്യത്തിന് ഐശ്വര്യ നല്‍കിയ മറുപടി ഫേക്ക്, പ്ലാസ്റ്റിക് എന്നായിരുന്നു. നേരത്തെ ഇമ്രാന്‍ ഹാഷ്മി പറഞ്ഞ വാക്കുകളെ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു ഐശ്വര്യ.

More in News

Trending

Recent

To Top