തെലുങ്ക് സിനിമയിലെ ഗ്ലാമർ വേഷങ്ങളിൽ നിന്നും ഇല്യാന പുറത്തു ചാടിയത് ബോളിവുഡിൽ മികച്ച വേഷങ്ങൾ ലഭിച്ചപ്പോളാണ്. തന്റെ ലിവിങ് പാർട്ണർ ആൻഡ്ര്യു നീബോണിനെ സമൂഹ മാധ്യമങ്ങളിൽ താരം പരിചയപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഓസ്ട്രേലിയക്കാരനായ ഫോട്ടോഗ്രാഫറാണ് ആന്‍ഡ്ര്യൂ. ഇല്യാനയും ആന്‍ഡ്ര്യൂവും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്ത്തവരാറുണ്ടായിരുന്നു. വ്യക്തിപരമായ ജീവിതം വളരെ പരിശുദ്ധമായ ഒന്നാണെന്നാണ് ഒരിക്കല്‍ ഇല്യാന പ്രതികരിച്ചിരുന്നത്. ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കേണ്ടതല്ല എന്നും ഇല്യാന പറഞ്ഞിരുന്നു.
ഒരിക്കല്‍ ‘ഹബ്ബി’ എന്ന് വിളിച്ചായിരുന്നു ഇല്യാന ആന്‍ഡ്ര്യൂവിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തിരുന്നത്. അതിനാല്‍ ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആന്‍ഡ്ര്യൂവിനൊപ്പമുള്ള ഫോട്ടോകളൊക്കെ ഇല്യാന സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഇരുവരും പിരിയാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...