News
ഒരിക്കല്‍ തനിക്ക് ആത്മഹത്യ ചെയ്യണമെന്ന് വരെ തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഇല്യാന ഡിക്രൂസ്
ഒരിക്കല്‍ തനിക്ക് ആത്മഹത്യ ചെയ്യണമെന്ന് വരെ തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഇല്യാന ഡിക്രൂസ്
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഇല്യാന ഡിക്രൂസ്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ ഇവര്‍ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ തനിക്ക് ആത്മഹത്യ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.
ജീവിതത്തിലെ മോശം അവസ്ഥയിലായിരുന്നു അതെന്നും അതേസമയം താന്‍ ഈ പ്രശ്‌നം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ അസ്വസ്ഥത അനുഭവിച്ചുവെന്നും ഇലിയാന പറയുന്നു. വളരെയധികം സെന്‍സിറ്റീവായൊരു വിഷയമയാണ്.
എന്റെ ജീവിതത്തില്‍ വളരെ മോശം സമയമുണ്ടായിരുന്നു. ഞാന്‍ അന്ന് പലതും ചിന്തിച്ചിരുന്നു. എന്നാല്‍ അത് ശരീരവുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നില്ല. രണ്ടും രണ്ട് വ്യത്യസ്തമായ വിഷയങ്ങളാണ്.
അത് രണ്ടിനേയും ഒരുമിച്ച് ചേര്‍ത്ത് വച്ചത് എനിക്ക് ഇഷ്ടമായില്ല. ഓ അവള്‍ക്ക് ശാരീരിക പ്രശ്‌നമുള്ളത് കൊണ്ടാണെന്ന് പറയും. അല്ല. ഒരാള്‍ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നതിനെ ചെറുതാക്കരുത്’ എന്നും ഇലിയാന പറയുന്നു.
