Connect with us

ഇളയരാജ ബിജിഎം; പുതിയ യൂട്യൂബ് ചാനൽ തുടങ്ങി ഇളയരാജ

Tamil

ഇളയരാജ ബിജിഎം; പുതിയ യൂട്യൂബ് ചാനൽ തുടങ്ങി ഇളയരാജ

ഇളയരാജ ബിജിഎം; പുതിയ യൂട്യൂബ് ചാനൽ തുടങ്ങി ഇളയരാജ

ഇളയരാജ എന്ന സംഗീതജ്ഞന്റെ ഈണത്തിന് ആരാധകരല്ലാത്തവര്‍ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതം ധാരാളം സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. കൂടുതലും ഇളയരാജയുടെ തമിഴ് ഗാനങ്ങള്‍ ആണ് നമുക്ക് പരിചിതമെങ്കിലും മലയാളം, തെലുങ്ക്, ഹിന്ദി, മറാഠി എന്നീ ഭാഷകളിലെ ചിത്രങ്ങള്‍ക്കു വേണ്ടിയും ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. പശ്ചാത്തല സം​ഗീതത്തിന് വേണ്ടി മാത്രമാണ് ചാനൽ ആരംഭിച്ചത്. ഇളയരാജ ബിജിഎം എന്ന പേരിലാണ് പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയത്. ചാനൽ തുടങ്ങിയ വിവരം അദ്ദേഹം തന്നെയാണ് സേഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

‘എന്റെ പാട്ടുകൾ നിങ്ങളെ ആസ്വദിപ്പിച്ചത് പോലെ എന്റെ പശ്ചാത്തല സം​ഗീതവും നിങ്ങൾക്ക് മികച്ച അനുഭവം പകരുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് ഇളയരാജ പറഞ്ഞത്. ചാനലിന്റെ ഒരു പ്രമോ വീഡിയോയും യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. 1976ല്‍ അന്നക്കിളി എന്ന തമിഴ് സിനിമയ്ക്കാണ് ഇളയരാജ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്.

1943 ജൂൺ 2 ന് രാമസ്വാമിയുടെയും ചിന്നത്തായുടെയും മകനായാണ് ഇളയരാജ ജനിച്ചത്. പതിനാലാം വയസ്സിൽ അർധസഹോദരനായ പാവലർ വരദരാജൻ നയിച്ചിരുന്ന പാവലർ ബ്രദേഴ്സിൽ ഗായകനായാണ് അരങ്ങേറ്റം. ഈ സംഘത്തോടൊപ്പം ദക്ഷിണേന്ത്യ മുഴുവൻ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചു.

നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇളയരാജ, നാല് തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നു തവണ മികച്ച സംഗീതസംവിധാനത്തിനും ഒരു തവണ മികച്ച പശ്ചാത്തല സംഗീതത്തിനുമായിരുന്നു.

കൂടാതെ കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള ചലച്ചിത്ര പുരസ്കാരം മൂന്ന് തവണയും തമിഴ്നാട് സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള ചലച്ചിത്ര പുരസ്കാരം ആറ് തവണയും ഇളയരാജയെ തേടി എത്തിയിട്ടുണ്ട്. രാജ്യം അദ്ദേഹത്തെ പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചു.

More in Tamil

Trending