Connect with us

എനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാവരും എന്നെയാണ് ടാര്‍ജറ്റ് ചെയ്തത്; പ്രതികരണവുമായി അഭിഷേക് ശ്രീകുമാർ!!

Bigg Boss

എനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാവരും എന്നെയാണ് ടാര്‍ജറ്റ് ചെയ്തത്; പ്രതികരണവുമായി അഭിഷേക് ശ്രീകുമാർ!!

എനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാവരും എന്നെയാണ് ടാര്‍ജറ്റ് ചെയ്തത്; പ്രതികരണവുമായി അഭിഷേക് ശ്രീകുമാർ!!

ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡായി എത്തിയ മത്സരാർത്ഥിയായിരുന്നു അഭിഷേക് ശ്രീകുമാർ. ഷോയിൽ നാലാം സ്ഥാനമായിരുന്നു അഭിഷേകിന് ലഭിച്ചത്. പുറത്ത് നല്ല പിന്തുണ ഉണ്ടായിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു അഭിഷേക്.

ഇപ്പോഴിതാ നാദിറയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിഷേക് ശ്രീകുമാര്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിഷേകിന്റെ പ്രതികരണം.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:-

എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. അവര്‍ അവരുടെ ഐഡിയോളജിയില്‍ പോകുന്നു. ഈ ഐഡിയോളജി അംഗീകരിക്കാത്ത ആളാണ് ഞാന്‍. അത്രയേയുള്ളൂ. അല്ലാതെ എനിക്ക് അവരോട് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല. അവരെല്ലാം കൂടെ എന്നെ ടാര്‍ജറ്റ് ചെയ്യുന്നത് കണ്ടു.

ഞാന്‍ അങ്ങനെ ടാര്‍ജറ്റ് ചെയ്തിട്ടില്ല എന്നാണ് അഭിഷേക് പറഞ്ഞത്. അഞ്ച് വര്‍ഷം കൊണ്ട് ന്യൂനപക്ഷമായ ഞങ്ങളെ ഭൂരിപക്ഷമാക്കി കാണിച്ചു തരാം എന്ന് നാദിറ മെസേജ് അയ്യച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വന്നിരുന്നു. അതൊക്കെ വച്ച് എനിക്ക് ടാര്‍ജറ്റ് ചെയ്യാമായിരുന്നു. പക്ഷെ എനിക്കതില്‍ താല്‍പര്യമില്ലെന്നാണ് അഭിഷേക് പറയുന്നത്.

ഞാന്‍ ഒരു സംഘം ആളുകളെയാണ് എതിര്‍ക്കുന്നത്. പക്ഷെ ഞാന്‍ വന്നപ്പോള്‍ അവരെല്ലാം കൂടി എന്നെ ടാര്‍ജറ്റ് ചെയ്തു. എനിക്കതിലൊന്നും പ്രശ്‌നമില്ല. ഇവിടെയുള്ള നൂറ് ശതമാനം പേരും എന്നെ ഇഷ്ടപ്പെടണം എന്നെനിക്കില്ല. ഇഷ്ടപ്പെടുന്ന കുറച്ചുപേര്‍ കട്ടയ്ക്ക് കൂടെ നിന്നാല്‍ മതി എനിക്ക്. അല്ലാതെ നാദിറയോടോ റിയാസിനോടോ വ്യക്തിപരമായ പ്രശ്‌നമില്ല എന്നും അഭിഷേക് വ്യക്തമാക്കി.

രണ്ടു പേരെയും നേരിട്ട് കണ്ടിട്ടുമില്ല. ബിഗ് ബോസില്‍ അവര്‍ക്കെതിരെ ഒരാള്‍ വരുമ്പോള്‍ എതിര്‍ക്കുക എന്നത് അവരുടെ ഭാഗമാണ്. ഞാനത് മനസിലാക്കുന്നു. അതിന് മറുപടി നല്‍കുക എന്നതായിരുന്നു എന്റേത്. ഞാനും സുഹൃത്തുക്കളും അത് ചെയ്തുവെന്നും താരം പറയുന്നു. എല്‍ജിബിടിക്യു കമ്യൂണിറ്റിയെ എതിര്‍ത്ത് നിന്നത് കപ്പ് നഷ്ടപ്പെടാന്‍ കാരണമായിട്ടില്ല. ആദ്യ ആഴ്ച നിന്നത് അവര്‍ക്കെതിരെ പറഞ്ഞതു കൊണ്ടാണെന്ന് പിന്നെ മനസിലായി.

വോട്ടിംഗിന്റെ ചാര്‍ട്ട് കാണിച്ചപ്പോള്‍ എനിക്ക് നല്ല വോട്ട് ഷെയര്‍ ഉണ്ടായിരുന്നു. ചേട്ടന്‍ വന്നിട്ട് ചെയ്തത് ഭയങ്കരമായിരുന്നു എന്ന് മെസേജുകള്‍ കണ്ടു. അത് ഭയങ്കര ഇംപാക്ടായിരുന്നു. ആദ്യത്തെ ആഴ്ചയിലെ നോമിനേഷന്‍ ജയിക്കാന്‍ കാരണം അവര്‍ക്കെതിരെ പറഞ്ഞതായിരുന്നു. അത് ഞാന്‍ സമ്മതിക്കുന്നു. അതുകൊണ്ടാണ് ആരാണ് അഭിഷേക് ശ്രീകുമാര്‍ എന്ന് ജനങ്ങള്‍ അറിഞ്ഞതെന്നും അഭിഷേക് വ്യക്തമാക്കി.

അതേസമയം മഞ്ഞ കാർ‍ഡിന് ശേഷം എന്തുകൊണ്ടാണ് താൻ പിന്നീട് വലിയ രീതിയിൽ സജീവമാകാതിരുന്നതെന്ന് പറഞ്ഞ അഭിഷേകിന്റെ വാക്കുകളും വൈറലായിരുന്നു. ബിഗ് ബോസിൽ മഞ്ഞ കാർഡും തന്ന് വായടിപ്പിച്ചു. എൽജിബിടി കമ്മ്യൂണിറ്റിയെ കുറിച്ച് പിന്നീട് സംസാരിക്കാതിരുന്നത് അതുകൊണ്ടാണ്. ബിഗ് ബോസിന് ചില നിയമങ്ങളൊക്കെ ഉണ്ടല്ലോ.

റെഡ് കാർഡ് തന്നിരുന്നെങ്കിൽ ഞാൻ ഇറങ്ങി വരേണ്ടി വന്നേനെ. കാർഡ് കിട്ടിയപ്പോൾ ഡൗൺ ആയത് മനപ്പൂർവ്വമാണ്. അബദ്ധം പറ്റാതിരിക്കാൻ ഞാൻ ചവിട്ടിപിടിച്ചതാണ്. പിന്നെ വേറെ പ്ലാനുകളും ഉണ്ടായിരുന്നു’, എന്ന് അഭിഷേക് പറഞ്ഞു.

More in Bigg Boss

Trending

Recent

To Top