ഈ വർഷം ഐ എഫ് എഫ് കെ , സ്കൂൾ യുവജനോത്സവം എന്നിവയില്ല ; പരിപാടികൾക്കായുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് …
പ്രളയകെടുതിയിൽ നിന്നും മെല്ലെ കരകയറുകയാണ് കേരളം. ഓണത്തിന് മുന്നോടിയായി വന്ന മഴയും അപ്രതീക്ഷിത വെള്ളപ്പൊക്കവും ഓണാഘോഷങ്ങൾ ബഹിഷ്കരിച്ച് രക്ഷാപ്രവർത്തനങ്ങൾക്കായി മലയാളികൾ മാറ്റി വച്ചു . ലോകത്തിന്റെ പലകോണിൽ നിന്നും കേരളത്തിലേക്ക് സഹായഹസ്തങ്ങൾ നീണ്ടു.എന്നാൽ ഇതിലൊതുങ്ങില്ല കേരളത്തിന് നിവർന്നു നിൽക്കാനുള്ള ചിലവ്.
നവ കേരളത്തെ പടുത്തുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പലവിധത്തിൽ പണമെത്തിക്കുകയാണ് സർക്കാർ. സ്വകാര്യ ബസുകൾ സംഭാവനകൾ സ്വീകരിച്ച് സർവീസ് നടത്തിയതിനു പിന്നാലെ ഈ വർഷത്തെ എല്ലാ ആഘോഷ പരിപാടികളും ഉപേക്ഷിച്ചിരിക്കുകയാണ് സർക്കാർ.
പുതിയതായി ഇറക്കിയ സർക്കുലറിൽ ചലച്ചിത്രോത്സവമായ ഐ എഫ് എഫ് കെ മുതൽ സ്കൂൾ യുവജനോത്സവങ്ങൾ, ടൂറിസം വകുപ്പിന്റെ ആഘോഷ പരിപാടികൾ തുടങ്ങി എല്ലാം ഒഴിവാക്കിയിരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഡിസംബറിലാണ് ഐ എഫ് എഫ് കെ നടക്കേണ്ടിയിരുന്നത്. ചലചിത്രോത്സവത്തിൽ മാറ്റുരയ്ക്കാനുള്ള ചിത്രങ്ങളുടെ എൻട്രി നേരത്തെ തന്നെ ക്ഷണിച്ചിരുന്നു. എന്നാൽ ഈ പരിപാടികളെല്ലാം ഒഴിവാക്കിയതായി സർക്കാർ അറിയിച്ചു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...