Connect with us

എന്റെ ആരോഗ്യത്തിന് വേണ്ടി ക്ഷേമം അന്വേഷിച്ചവര്‍ക്ക് നന്ദി…. അപകട വാര്‍ത്തയോട് പ്രതികരിച്ച് ജയറാം

Malayalam Breaking News

എന്റെ ആരോഗ്യത്തിന് വേണ്ടി ക്ഷേമം അന്വേഷിച്ചവര്‍ക്ക് നന്ദി…. അപകട വാര്‍ത്തയോട് പ്രതികരിച്ച് ജയറാം

എന്റെ ആരോഗ്യത്തിന് വേണ്ടി ക്ഷേമം അന്വേഷിച്ചവര്‍ക്ക് നന്ദി…. അപകട വാര്‍ത്തയോട് പ്രതികരിച്ച് ജയറാം

എന്റെ ആരോഗ്യത്തിന് വേണ്ടി ക്ഷേമം അന്വേഷിച്ചവര്‍ക്ക് നന്ദി…. അപകട വാര്‍ത്തയോട് പ്രതികരിച്ച് ജയറാം

ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍ പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഷൂട്ടിംഗിനിടെ ജയറാമിന് അപകടം സംഭവിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍. ഓഫ് റോഡ് യാത്രയ്ക്കിടെ ടയോട്ടാ ലാന്റ് ക്രൂസിയര്‍ ജീപ്പ് കയറ്റം കയറുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് പുറകോട്ട് മറിയുകയായിരുന്നു. ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത സ്ഥലത്ത് തന്നെ എത്തി നില്‍ക്കുന്നതായി വീഡിയോയില്‍ കാണാമായിരുന്നു.

ജീപ്പിനുള്ളില്‍ നിന്നും എന്തോ തെറിച്ച് വീഴുന്നത് കണ്ടെങ്കിലും ആര്‍ക്കും അപകടമൊന്നും പറ്റിയിട്ടില്ലെന്നും വീഡിയോ സൂചിപ്പിക്കുന്നുണ്ടായിരുന്നു. ജയറാമിന്റെ പേരില്‍ പ്രചരിച്ച ഈ അപകട വാര്‍ത്തയോടു ജയറാം പ്രതികരിക്കുകയാണിപ്പോള്‍.

താന്‍ ഓടിച്ച് അപകടത്തിലായി എന്ന് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത് താനല്ലെന്ന് വീഡിയോ സഹിതം പോസ്റ്റ് ചെയ്ത് ജയറാം പറയുകയായിരുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ആ വീഡിയോ വാട്ട്‌സാപ്പിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. അതിന് താഴെയുള്ള ക്യാപ്ഷന്‍ ജയറാം പോകുന്ന പോക്ക് കണ്ടോ എന്നായിരുന്നു. ആ വീഡിയോ കണ്ട് ഒരുപാട് പേര്‍ നേരിട്ടും അല്ലാതെയുമൊക്കെ എന്നെ വിളിച്ചു. നിരവധി ആളുകള്‍ക്കാണ് ഫോണിലൂടെ സമാധാനം പറയേണ്ടിവരുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ലൈവ് വന്നതെന്നും ജയറാം പറയുന്നു.


സത്യത്തില്‍ അത് ഞാനല്ല, ഇനി ആരായാലും അദ്ദേഹത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. യഥാര്‍ത്ഥത്തില്‍ അത് കേരളത്തിന് പുറത്തോ അതോ വിദേശത്ത് എവിടെയോ നടന്ന അപകടമാണെന്ന് തോന്നുന്നു. പക്ഷേ ആ ജീപ്പിലിരുന്ന ആള്‍ക്ക് എന്റെ സാമ്യം തോന്നിയത് കൊണ്ടാകാം ആളുകള്‍ അങ്ങനെ പോസ്റ്റ് ചെയ്തത്. എന്തായാലും കഴിഞ്ഞ നാല് ദിവസം എന്റെ ആരോഗ്യത്തിന് വേണ്ടി ക്ഷേമമന്വേഷിച്ച ഏവര്‍ക്കും നന്ദി, അത് ഞാനല്ല. ജയറാം വ്യക്തമാക്കി.

Jayaram reacts on jeep accident

More in Malayalam Breaking News

Trending

Recent

To Top