Connect with us

ഞാനൊരു സിനിമ എടുത്താല്‍ ആരും എന്നെ ചോദ്യം ചെയ്യില്ല…. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ 175 കോടി ലഭിക്കുന്നത് എങ്ങനെ? ആമിര്‍ഖാന്‍ ഖാന്‍ പറയുന്നു

Malayalam Breaking News

ഞാനൊരു സിനിമ എടുത്താല്‍ ആരും എന്നെ ചോദ്യം ചെയ്യില്ല…. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ 175 കോടി ലഭിക്കുന്നത് എങ്ങനെ? ആമിര്‍ഖാന്‍ ഖാന്‍ പറയുന്നു

ഞാനൊരു സിനിമ എടുത്താല്‍ ആരും എന്നെ ചോദ്യം ചെയ്യില്ല…. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ 175 കോടി ലഭിക്കുന്നത് എങ്ങനെ? ആമിര്‍ഖാന്‍ ഖാന്‍ പറയുന്നു

ഞാനൊരു സിനിമ എടുത്താല്‍ ആരും എന്നെ ചോദ്യം ചെയ്യില്ല…. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ 175 കോടി ലഭിക്കുന്നത് എങ്ങനെ? ആമിര്‍ഖാന്‍ ഖാന്‍ പറയുന്നു

താനൊരു സിനിമ എടുത്താല്‍ തന്നെയാരും ചോദ്യം ചെയ്യാന്‍ വരില്ലെന്ന് ആമിര്‍ ഖാന്‍. ബോളിവുഡിലെ ഹിറ്റുകളുടെ രാജാവാണ് ആമിര്‍ ഖാന്‍. ആമിറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ദംഗല്‍. ചിത്ത്രതിനായി ആമിര്‍ പ്രതിഫലമായി വാങ്ങിയത് ഏകദേശം 175 കോടിയോളം രൂപയായിരുന്നു. ഇത്രയും വലിയ തുകയ്ക്ക് ആമിറിന് കൃത്യമായ കണക്കുക്കള്‍ ആമിറിന് പറയാനുണ്ട്..

ആമിറിന്റെ വാക്കുകളിലേയ്ക്ക്-

എന്റെ കരിയറില്‍ ഒരു നിര്‍മ്മാതാവിനും ഞാന്‍ നഷ്ടം വരുത്തിയിട്ടില്ല. ഇന്‍ഡസ്ട്രിയില്‍ തന്നെ അങ്ങനെ പറയുന്നവരുണ്ട്, ആമിറിനൊപ്പം പ്രവര്‍ത്തിച്ചാല്‍ നഷ്ടം ഉണ്ടാകില്ല എന്ന്. ഞാനൊരു സിനിമ തിരഞ്ഞെടുത്താന്‍ അതിന്റെ നിര്‍മ്മാതാവോ സംവിധായകനോ പ്രൊഡക്ഷന്‍ കണ്‍ട്രോളറോ എന്നെ ചോദ്യം ചെയ്യാന്‍ വരില്ല. ഞാനൊരു പെര്‍ഫോമിങ് ആര്‍ടിസ്റ്റ് ആണ്. പണ്ടുകാലത്ത് നഗര വീഥികളില്‍ പ്രകടനം നടത്തി കഴിവു തെളിയിച്ച ശേഷം തന്റെ തൊപ്പി ഊരി ആളുകളോടു പൈസ ചോദിക്കുന്നവരുണ്ടായിരുന്നു. ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം പൈസ തരൂ എന്നാണ് അവര്‍ ചോദിക്കുക. കുറച്ചു പേര്‍ പൈസ തരും, ചിലര്‍ തരികയുമില്ല. എന്റെ പ്രവര്‍ത്തനവും ഇതുപോലെയാണ്.

ലാഭമാകാത്ത ഒരു സിനിമയ്ക്കും അധികമായി ചില്ലിക്കാശു ഞാന്‍ വാങ്ങാറില്ല. സിനിമ പൂര്‍ണമായും ലാഭം നേടി എല്ലാവര്‍ക്കും അതിന്റെ ലാഭം എത്തിക്കഴിഞ്ഞാല്‍ മാത്രമാണ് നിര്‍മ്മാതാവെന്ന നിലയില്‍ എനിക്കു പൈസ വരുന്നത്. ഇനി സിനിമ മോശമായാല്‍ അത് എന്റെ മാത്രം നഷ്ടമാണ്. മറ്റുള്ളവരെ ഞാന്‍ കുറ്റപ്പെടുത്തില്ല, അവര്‍ക്കൊരു നഷ്ടവും ഉണ്ടാകില്ല. എനിക്ക് 300 കോടിയുടെ പടം ചെയ്യണമെന്ന് നിര്‍ബന്ധമേയില്ല. മൂന്നു കാര്യങ്ങളുണ്ട്, എന്റെ മനസ്സില്‍ കാണുന്നതു പോലെ തന്നെ ആ സിനിമ വരണം, ആസ്വാദകരെ രസിപ്പിക്കണം, പണം മുടക്കുന്നവര്‍ക്കു നഷ്ടവും വരരുത്. എല്ലാ സിനിമകളും ആയിരമോ രണ്ടായിരമോ കോടി കളക്ട് ചെയ്യില്ല. എന്നാല്‍ നമ്മുടെ ചിന്തകള്‍ക്ക് അതിര്‍വരമ്പുകള്‍ ഇടരുത്. പരിശ്രമിക്കുക. ഹൃദയം പറയുന്നതു പോലെ മുന്നോട്ടു പോകുക.

താരേ സമീന്‍ പര്‍ അന്നത്തെ കാലത്ത് 88 കോടിയാണു കളക്ട് ചെയ്തത്. അന്നത്തെ കാലത്തെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തായിരുന്നു അത്. വെല്‍കം എന്ന സിനിമയായിരുന്നു ഒന്നാമത്. എന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി കണക്കാക്കുന്ന സിനിമയാണ് താരേ സമീന്‍പര്‍. അഭിനയിക്കുന്നതിനു പ്രതിഫലം വാങ്ങിയ ശേഷം സിനിമയുടെ ലാഭത്തിന്റെ ശതമാനം എടുക്കുന്ന താരങ്ങളുണ്ട്. അതിനു പലകാരണങ്ങളുണ്ടാകാം. എന്നാല്‍ എന്റെ രീതി എങ്ങനെയാണെന്നു വിശദമാക്കാം. 100 കോടിയുടെ സിനിമയാണെന്ന് വിചാരിക്കുക. ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം, അതിലെ സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലം, പ്രൊഡക്ഷനു വേണ്ടി വന്ന പൈസ, പോസ്റ്റ് പ്രൊഡക്ഷന്‍. ഇതൊക്കെ ചേര്‍ത്താകും സിനിമയ്ക്കു 100 കോടി മുടക്കാകുന്നത്. എന്നാല്‍ അതിലൊരു പത്തു പൈസ പോലും ഞാന്‍ പ്രതിഫലമായി വാങ്ങാറില്ല. ചിത്രം റിലീസ് ചെയ്യുന്ന സമയത്തും എന്റെ പ്രതിഫലം പൂജ്യം.


റിലീസിനു ശേഷം ചിത്രം ലാഭമുണ്ടാക്കിത്തുടങ്ങുമ്പോള്‍ അത് ആദ്യം പോകുന്നത് മാര്‍ക്കറ്റിങ്ങിനായി നമ്മള്‍ മുടക്കിയ തുകയുടെ അക്കൗണ്ടിലേക്കാണ്. സിനിമയുടെ നൂറുകോടി മുതല്‍മുടക്ക് കളക്ട് ചെയ്ത ശേഷമാകും ഈ അക്കൗണ്ടിലേക്ക് ലാഭം എത്തിത്തുടങ്ങുകയെന്ന് ഓര്‍ക്കണം. നൂറുകോടി സിനിമയില്‍ 25 കോടിയെങ്കിലും പരസ്യത്തിനായി ചിലവാക്കണം. ആ തുകയും കൂടി തിരികെ ലഭിക്കുന്നതോടെ നിര്‍മ്മാതാവിനു മുടക്കിയ പണം മുഴുവന്‍ തിരികെയെത്തി. അതിനു ശേഷമാണ് എന്റെ പ്രതിഫലം ഞാന്‍ വാങ്ങിത്തുടങ്ങുന്നത്. അഥവാ സിനിമയുടെ മുതല്‍മുടക്ക് തിരിച്ചുപിടിച്ച് മാര്‍ക്കറ്റിങ്ങിനു ചെലവഴിച്ച തുകയില്‍ നിര്‍മ്മാതാവിനു പത്തുകോടി നഷ്ടം വന്നാല്‍ ഒരു പൈസ പോലും പ്രതിഫലമായി ലഭിക്കില്ല. തീര്‍ച്ചയായും ഞാന്‍ വലിയൊരു ശതമാനമാണ് എന്റെ പ്രതിഫലമായി വാങ്ങുന്നത്. കാരണം ഞാനാണ് റിസ്‌ക് ഏറ്റെടുക്കുന്നത്. സിനിമയ്ക്കായി അത്രത്തോളം ഞാന്‍ ആത്മസമര്‍പ്പണം ചെയ്യുന്നുണ്ട്.

Amir Khan about his renumeration

More in Malayalam Breaking News

Trending

Recent

To Top