Malayalam Breaking News
ഹൃത്വിക് റോഷനും മുന്‍ ഭാര്യയും വീണ്ടും വിവാഹിതരാകുന്നു……???
ഹൃത്വിക് റോഷനും മുന്‍ ഭാര്യയും വീണ്ടും വിവാഹിതരാകുന്നു……???
ഹൃത്വിക് റോഷനും മുന്‍ ഭാര്യയും വീണ്ടും വിവാഹിതരാകുന്നു……???
ബോളിവുഡ് താരം ഹൃത്വിക് റോഷനും മുന്‍ഭാര്യ സൂസൈന്‍ ഖാനും വീണ്ടും വിവാഹിതരാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡ് ലോകത്തെ ചൂടന്‍ വാര്‍ത്ത. ഇരുവരും വീണ്ടും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ ആരാധകര്‍ ആവേശത്തിലാണ്. വിവാഹ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തി.
ഹൃത്വിക്കും സൂസൈനും തമ്മില്‍ വീണ്ടും വിവാഹിതരാകുമെന്നത് ഇപ്പോഴത്തെ അവസരത്തില്‍ വെറും സങ്കല്‍പ്പം മാത്രമാണെന്നാണ് അടുത്ത വൃത്തങ്ങളുടെ വിശദീകരണം. ഒന്നിച്ചിരിക്കേണ്ട സാഹചര്യങ്ങളില്‍ അവര്‍ അതിന് സമയം കണ്ടെത്താറുണ്ടെന്നും മക്കളുടെ ആവശ്യങ്ങള്‍ക്ക് യാതൊരു തടസ്സവും ഉണ്ടാകാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നുമാണ് അടുത്തുള്ള വൃത്തങ്ങള്‍ പറഞ്ഞത്.
ഹൃത്വിക് റോഷനും ഭാര്യയും വേര്‍പിരിഞ്ഞ് കഴിയുകയാണെങ്കിലും അനിവാര്യമായ അവസരങ്ങളിലെല്ലാം രണ്ടുപേരും പരസ്പരം പിന്തുണയ്ക്കാറുണ്ട്. സൂസൈന്റെ കെരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹൃത്വിക് റോഷന് നല്കുന്ന പരിഗണന പോലെ തന്നെ താരത്തിന്റെ വ്യക്തി ജീവിതത്തില്‍ വന്ന പ്രതിസന്ധികളില്‍ സൂസൈനും ഒപ്പം നിന്നിട്ടുണ്ട്. ഇതിനുദാഹരണമാണ് കങ്കണ-ഹൃത്വിക് പ്രശ്നമുണ്ടായപ്പോള്‍ സൂസൈന്‍ നല്കിയ പിന്തുണ.
വളരെ തുറന്ന ചിന്താഗതികളുള്ള രണ്ട് വ്യക്തിത്വങ്ങളാണ് ഹൃത്വിക്കും സൂസൈനും. ഇരുവരും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ നിശ്ചയിച്ചാല്‍ ഇരുവരും വിവാഹിതരാകുക തന്നെ ചെയ്യുമെന്നാണ് ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇരുവരുടെയും തീരുമാനം അവരുടേതായിരിക്കണമെന്നും അതുവരെ ആളുകള്‍ ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ വ്യക്തമാക്കി.
Hrithik Roshan Sussane wedding
