Connect with us

ദൈവമേ.. ഹൃത്വിക് റോഷൻ അഭിനയം നിർത്തി ജ്യൂസ് കട തുടങ്ങിയോ!!, നടന്റെ അപരനെ കണ്ട് വിശ്വസിക്കാനാകാതെ ആരാധകർ

Bollywood

ദൈവമേ.. ഹൃത്വിക് റോഷൻ അഭിനയം നിർത്തി ജ്യൂസ് കട തുടങ്ങിയോ!!, നടന്റെ അപരനെ കണ്ട് വിശ്വസിക്കാനാകാതെ ആരാധകർ

ദൈവമേ.. ഹൃത്വിക് റോഷൻ അഭിനയം നിർത്തി ജ്യൂസ് കട തുടങ്ങിയോ!!, നടന്റെ അപരനെ കണ്ട് വിശ്വസിക്കാനാകാതെ ആരാധകർ

ഇന്ന് സോഷ്യൽ മീഡിയ തുറന്നാൽ സിനിമാതാരങ്ങളുടെ അപരന്മാരെ കണ്ട് പലപ്പോഴും ഞെട്ടാറുണ്ട്. മോഹൻലാൽ മുതൽ പൃഥ്വിരാജും ദുൽഖർ സൽമാനും വരെ അപരന്മാരുണ്ട്. ഇവരെ സോഷ്യൽമീഡിയ പ്രശസ്തരാക്കാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ നടൻ ഹൃത്വിക് റോഷന്റെ ഒരു അപരനെ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.

ഇതിപ്പോൾ ശരിക്കും ഹൃത്വിക് ആണോ അതോ അപരനാണോ എന്നുള്ള കൺഫ്യൂഷനിലാണ് ആരാധകർ. യുവാവിനെ കണ്ടാൽ ഹൃത്വിക് റോഷന്റെ കാർബൺ കോപ്പി തന്നെ. അത്രക്കുണ്ട് രൂപസാദൃശ്യം. മഹാരാഷ്‌ട്രയിലെ തസ്ഗാവിൽ ജ്യൂസ് കടയിൽ ജോലി ചെയ്യുന്ന യുവാവിനാണ് ഹൃത്വിക് റോഷന്റെ അപാര സാമ്യം.

ദൈവമേ എന്താ ഈ കാണുന്നത് ഹൃത്വിക് അഭിനയം ഉപേക്ഷിച്ചോ, ജ്യൂസ് ഉണ്ടാക്കാൻ തുടങ്ങിയോ, ഇത് ഹൃത്വിക് തന്നെയാണോ, സിനിമയുടെ പ്രൊമോഷനോ പ്രാങ്കോ എന്തെങ്കലുമാണോ എന്നൊക്കെയാണ് കമന്റുകൾ. എന്നാൽ യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ സംബന്ധിച്ച് കൂടുതലൊന്നും പുറത്തെത്തിയിട്ടില്ല.

അതേസമയം, നിരവധി ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ താരമാണ് ഹൃത്വിക് റോഷൻ. സിനിമാ കുടുംബത്തിൽ നിന്നും സിനിമയിലേയ്ക്ക് എത്തുന്ന ഹൃത്വികിന് ആരാധകർ ഏറെയാണ്. അച്ഛൻ രാകേഷ് റോഷൻ തന്നെ സംവിധാനം ചെയ്ത കഹോ നാ പ്യാർ ഹേ ആയിരുന്നു ഹൃത്വിക്കന്റെ ആദ്യ സിനിമ.

ചിത്രം ചരിത്ര വിജയമായിരുന്നു ബോക്‌സ് ഓഫീസിൽ നേടിയത്. ഒരൊറ്റ രാത്രി കൊണ്ട് ഹൃത്വിക് റോഷൻ എന്ന പേര് രാജ്യമാകെ ഏറ്റെടുത്തു.

അമീഷ പട്ടേലായിരുന്നു ചിത്രത്തിലെ നായിക. അമീഷയുടേയും അരങ്ങേറ്റം. അമീഷയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഇന്നും ആരാധകർ ഓർത്തിരിക്കുന്ന സിനിമയാണ് കഹോ ന പ്യാർ ഹേ. ഇത്ര ഗംഭീരമായൊരു അരങ്ങേറ്റം മറ്റൊരു ഇന്ത്യൻ താരത്തിനും ലഭിച്ചിട്ടുണ്ടാകില്ല. സാക്ഷാൽ ഷാരൂഖ് ഖാനെ പോലും ഹൃത്വിക് പിന്നിലാക്കുമെന്നായിരുന്നു അന്ന് മാധ്യമങ്ങൾ എഴുതിയിരുന്നത്.

More in Bollywood

Trending

Recent

To Top