Connect with us

അരുൺ വെൺപാല സംവിധാനം ചെയ്യുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” റിലീസായി!!!!

Malayalam

അരുൺ വെൺപാല സംവിധാനം ചെയ്യുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” റിലീസായി!!!!

അരുൺ വെൺപാല സംവിധാനം ചെയ്യുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” റിലീസായി!!!!

അരുൺ വെൺപാല സംവിധാനം ചെയ്യുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” റിലീസായി. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിക്കുന്നതും അരുൺ വെൺപാല തന്നെയാണ്.

കവിത, സംവിധാനം, ചലച്ചിത്ര നിർമ്മാണം , തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാൻ മംഗലശ്ശേരി, പ്രിയങ്ക നായർ എന്നിവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിൽ ടി ജി രവി ഒരു പ്രധാന കഥാപാത്രമായെത്തുന്നു. ഒറ്റപ്പാലം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് ഇപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽനിന്നും ലഭിക്കുന്നത്.

പ്രോജക്ട് ഡിസൈൻ & ഗാനരചന – സോഹൻ റോയ്, ഗാനരചന: ധന്യ സ്റ്റീഫൻ, വിക്ടർ ജോസഫ്, അരുൺ വെൺപാല, ഡി ഒ പി : അശ്വന്ത് മോഹൻ. ബിജിഎം : പ്രദീപ് ടോം, പ്രോജക്ട് മാനേജർ : ജോൺസൺ ഇരിങ്ങോൾ, ക്രിയേറ്റീവ് ഹെഡ്: ബിജു മജീദ്,

ലൈൻ പ്രൊഡ്യൂസർ വിയാൻ മംഗലശ്ശേരി, ഫിനാൻസ് കൺട്രോളർ : സജീഷ് മേനോൻ .ആർട്ട്‌ രാകേഷ് നടുവിൽ. മേക്കപ്പ് അർഷാദ് വർക്കല. കോസ്റ്റുംസ് ഫെമിയ ജബ്ബാർ, മറിയ കുമ്പളങ്ങി. ആക്ഷൻ അഷ്റഫ് ഗുരുക്കൾ. പി ആർ ഓ : എം കെ ഷെജിൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

More in Malayalam

Trending

Recent

To Top