Malayalam
നന്ദമൂരി ബാലകൃഷ്ണയുടെ നായികയാകാന്‍ ഒരുങ്ങി ഹണി റോസ്; ബാലയ്യക്കൊപ്പം ഷാംപെയ്ന്‍ കുടിച്ച് ആഘോഷത്തിൽ പങ്കുചേർന്ന് നടി
നന്ദമൂരി ബാലകൃഷ്ണയുടെ നായികയാകാന്‍ ഒരുങ്ങി ഹണി റോസ്; ബാലയ്യക്കൊപ്പം ഷാംപെയ്ന്‍ കുടിച്ച് ആഘോഷത്തിൽ പങ്കുചേർന്ന് നടി
നന്ദമൂരി ബാലകൃഷ്ണയുടെ നായികയാകാന്‍ വീണ്ടും ഒരുങ്ങി ഹണി റോസ്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്.
ജനുവരി 12ന് തിയേറ്ററുകളിലെത്തിയ ബാലയ്യയുടെ ‘വീരസിംഹ റെഡ്ഡി’ മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം 100 കോടി കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിലെ ഹണി റോസിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.
വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും ഹണി റോസ് ആയിരുന്നു മുഖ്യ ആകര്‍ഷണം. മാത്രമല്ല വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ന്‍ കുടിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തില്‍ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്. ബാലയ്യയും ഹണി റോസിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ശ്രദ്ധ നേടിയ നടിയാണ് ഹണിയെന്നും തെലുങ്കില്‍ വലിയൊരു ഭാവി നടിയെ കാത്തിരിക്കുന്നു എന്നുമായിരുന്നു ബാലയ്യ പറഞ്ഞത്.
