Connect with us

ശ്രീവിദ്യയുടേയും രാഹുലിന്റേയും വിവാഹ നിശ്ചയത്തിന് വീഡിയോ കോളിലെത്തി സുരേഷ് ഗോപി

Malayalam

ശ്രീവിദ്യയുടേയും രാഹുലിന്റേയും വിവാഹ നിശ്ചയത്തിന് വീഡിയോ കോളിലെത്തി സുരേഷ് ഗോപി

ശ്രീവിദ്യയുടേയും രാഹുലിന്റേയും വിവാഹ നിശ്ചയത്തിന് വീഡിയോ കോളിലെത്തി സുരേഷ് ഗോപി

കഴിഞ്ഞ ദിവസമായിരുന്നു നടിയും സ്റ്റാർ മാജിക്ക് താരവുമായ ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹ നിശ്ചയം. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ വരൻ. വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

വിവാഹ നിശ്ചയത്തിന് സുരേഷ് ഗോപിയെയും താരങ്ങൾ ക്ഷണിച്ചിരുന്നു. എന്നാൽ ചടങ്ങിന് എത്തിച്ചേരാനാകാത്തതിനാൽ വീഡിയോ കോളിലെത്തി ശ്രീവിദ്യയ്ക്കും വരനും ആശംസകളറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

മോതിരം മാറലിനു ശേഷം വളരെ അപ്രതീക്ഷിതമായിട്ടാണ് സുരേഷ് ഗോപി കോളിൽ വന്നത്. ശ്രീവിദ്യ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സുരേഷ് ഗോപിയ്ക്ക് പരിചയപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. ഇരുവരും തങ്ങളുടെ നിശ്ചയത്തിന് അണിഞ്ഞ മോതിരവും സുരേഷ് ഗോപിയെ കാണിക്കുന്നുണ്ട്. ദമ്പതികളാകാൻ പോകുന്നവർക്ക് ആശംസകൾ അറിയിക്കാനും താരം മറന്നില്ല.

സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള 251 എന്ന ചിത്രത്തിന്റെ തിരക്കിലാണ് രാഹുലിപ്പോൾ. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.

ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. ആറു വർഷത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ കൊണ്ടെത്തിച്ചതെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ആണ് ശ്രീവിദ്യയുടെ പുതിയ ചിത്രം.

Continue Reading

More in Malayalam

Trending

Recent

To Top