Actress
മേക്കപ്പ് മാന്‍ കൈയില്‍ ഒരു സാധനം കൊണ്ടു തന്നു, ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടിയില്ല, ഇതെവിടെ വെക്കാനാണ് എന്നാണ് ചിന്തിച്ചത്; അത്രയും പൊട്ടിയായിരുന്നു താനെന്ന് ഹണി റോസ്
മേക്കപ്പ് മാന്‍ കൈയില്‍ ഒരു സാധനം കൊണ്ടു തന്നു, ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടിയില്ല, ഇതെവിടെ വെക്കാനാണ് എന്നാണ് ചിന്തിച്ചത്; അത്രയും പൊട്ടിയായിരുന്നു താനെന്ന് ഹണി റോസ്
അഭിനയത്തിലൂടെ മാത്രമല്ല ഫാഷന്‍ സെന്‍സ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. മികച്ച വസ്ത്രങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ ആക്‌സസറികളും മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് ഹണി പൊതുപരിപാടികളില്‍ തിളങ്ങുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്. അടുത്തിടെയായി എന്നും സൈബര്‍ ആക്രമണത്തിന്റെ ഇരയാകാറുള്ള താരം കൂടിയാണ് ഹണി റോസ്.
ഉദ്ഘാടനങ്ങളിലും സിനിമകളിലും സജീവസാന്നിധ്യമായ ഹണി റോസിനെതിരെ കടുത്ത രീതിയിലുള്ള ബോഡി ഷെയ്മിംഗ് കമന്റുകള്‍ എത്താറുണ്ട്. സൗന്ദര്യത്തിനായി ഹണി സര്‍ജറികള്‍ ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരാറുണ്ട്. തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഹണി റോസ് നല്‍കിയ മറുപടിയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
മുമ്പൊരിക്കല്‍ റിമി ടോമി അവതാരകയായെത്തിയ ഷോയില്‍ സംസാരിക്കവെയാണ് ഹണി മനസ് തുറന്നത്. ഇത്രയും നല്ല മുഖ സൗന്ദര്യം ലഭിച്ചതിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയാണോ എന്നായിരുന്നു റിമി ടോമിയുടെ ചോദ്യം. ഇല്ലെന്ന് വ്യക്തമാക്കിയ ഹണി റോസ് തനിക്ക് മേക്കപ്പിനെ കുറിച്ച് പോലും കാര്യമായി അറിവില്ല എന്നായിരുന്നു പറഞ്ഞത്.
‘എന്റെ ചില ഫോട്ടോകള്‍ കാണുമ്പോള്‍ ദൈവമേ ഇത് ഞാനാണോ എന്ന് ചിന്തിക്കും. സിനിമയിലേയ്ക്ക് വരുന്ന സമയത്ത് മേക്ക് അപ്പ് എന്താണ് എന്നൊന്നും അറിയില്ല.’
‘ഒരു മേക്കപ്പ് മാന്‍ എന്റെ കൈയില്‍ ഒരു സാധനം കൊണ്ടു തന്നു. അപ്ലൈ ചെയ്‌തോളൂ എന്ന് പറഞ്ഞ് തന്നതാണ്. ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടുന്നില്ല. ദൈവമേ ഇതെവിടെ വെക്കാനാണ് എന്ന് ചിന്തിച്ചു. യഥാര്‍ത്ഥത്തില്‍ അത് ഐ ലാഷസ് കറക്ട് ചെയ്യാനുള്ളതായിരുന്നു. മൂക്കില്‍ വെക്കാനാണെന്ന് കരുതി മൂക്കിന് വെച്ചു.’
‘അവര്‍ സെറ്റില്‍ ചിരിയായിരുന്നു. അത്രയും പൊട്ടിയായിരുന്നു താനെന്നും അവിടെ നിന്നും ഇത്രയും ഉയരത്തില്‍ എത്താന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായി കാണുന്നു’ എന്നായിരുന്നു ഹണി പറഞ്ഞത്. അതേസമയം, അടുത്തിടെ നല്‍കിയ അഭിമുഖത്തിലും താന്‍ സര്‍ജറി ചെയ്തിട്ടില്ലെന്ന് ഹണി വ്യക്തമാക്കിയിരുന്നു.