Connect with us

വാരണാസിയില്‍ എത്തി പൂജ ചെയ്ത് നടി സണ്ണി ലിയോണ്‍

Actress

വാരണാസിയില്‍ എത്തി പൂജ ചെയ്ത് നടി സണ്ണി ലിയോണ്‍

വാരണാസിയില്‍ എത്തി പൂജ ചെയ്ത് നടി സണ്ണി ലിയോണ്‍

വാരണാസിയില്‍ എത്തി ഗംഗ ആരതി നടത്തി സണ്ണി ലിയോണ്‍. താരം പൂജ ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്‍ അഭിഷേക് സിംഗും സണ്ണിക്കൊപ്പമുണ്ട്. വാരണസിയില്‍ നിന്നുള്ള വീഡിയോ സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ‘തേര്‍ഡ് പാര്‍ട്ടി’ എന്ന സോംഗിന്റെ പ്രമോഷന്റെ തിരക്കിലാണ് സണ്ണിയും അഭിഷേകും. നവംബര്‍ 15ന് ആണ് ഗാനം പുറത്തെത്തിയിരിക്കുന്നത്.

അതേസമയം, ബോളിവുഡില്‍ എന്ന പോലെ തെന്നിന്ത്യയിലും ഒരുപാട് ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. മലയാളത്തില്‍ ‘രംഗീല’ എന്ന ചിത്രമാണ് സണ്ണിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. തമിഴില്‍ വീരമാദേവി, ഷീറോ എന്നീ ചിത്രങ്ങളാണ് സണ്ണിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ ഹിന്ദിയില്‍ ‘കൊക്ക കോള’, ‘ഹെലന്‍’, ‘ദ ബാറ്റില്‍ ഓഫ് ഭിമ കോറേഗന്‍’ എന്നീ സിനിമകളാണ് ഒരുങ്ങുന്നത്.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘കെന്നഡി’യാണ് സണ്ണി ലിയോണ്‍ ഒടുവില്‍ ചെയ്ത ചിത്രം. ഈ വര്‍ഷം കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വന്‍വരവേല്‍പാണ് ലഭിച്ചത്. ആസ്വാദകര്‍ ഏഴുമിനിറ്റ് എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണ് കെന്നഡിയെ സ്വീകരിച്ചത്.

അത്സമയം, വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തിയതിന് പോലീസിന് നന്ദിപറഞ്ഞ് നടി സണ്ണി ലിയോണ്‍ എത്തിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നടി 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. വീട്ടുജോലിക്കാരിയുടെ ഒമ്പതുവയസ്സുള്ള മകളെയാണ് ബുധനാഴ്ച മുംബൈയിലെ ജോഗേശ്വരി ഭാഗത്തുനിന്ന് കാണാതായത്. തുടര്‍ന്ന് കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും സഹിതം സണ്ണി ലിയോണ്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടു.

കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. ജോഗേശ്വരി പോലീസാണ് കുട്ടിയെ കണ്ടെത്തിയത്. 24 മണിക്കൂറിനുള്ളില്‍ കുട്ടിയെ കണ്ടെത്തിയ മുംബൈ പോലീസിന് നന്ദി രേഖപ്പെടുത്തുന്നതായി സണ്ണി ലിയോണ്‍ അറിയിച്ചു.

More in Actress

Trending