Actress
എന്റെ സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല, മലയാള സിനിമയിൽ ലൈം ഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം; ഹണി റോസ്
എന്റെ സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല, മലയാള സിനിമയിൽ ലൈം ഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം; ഹണി റോസ്
അഭിനയത്തിലൂടെ മാത്രമല്ല ഫാഷൻ സെൻസ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. മികച്ച വസ്ത്രങ്ങൾക്കൊപ്പം ആകർഷകമായ ആക്‌സസറികളും മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് ഹണി പൊതുപരിപാടികളിൽ തിളങ്ങുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്.
എന്നാൽ ഇപ്പോഴിതാ മലയാള സിനിമയിൽ ലൈം ഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്ന് പറയുകയാണ് നടി. മലയാള സിനിമയിൽ ലൈം ഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ അവർക്കു ലഭിക്കണം. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണല്ലോ എന്നും ഹണി റോസ് പറഞ്ഞു.
ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു മടങ്ങവെയാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. അതേസമയം, തന്റെ പുതിയ നിർമാണ കമ്പനിയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് താരം. തന്റെ പിറന്നാൾ ദിനത്തിലാണ് താരം പ്രഖ്യാപനം നടത്തിയത്. ഹണി റോസ് വർഗീസ് പ്രൊഡക്ഷൻസ് എന്നാണ് നിർമാണ കമ്പനിയുടെ പേര്.
20 വർഷത്തോളമായി സിനിമയിൽ തുടരുന്ന തന്റെ സ്വപ്‌നമാണ് നിർമാണ കമ്പനി എന്നാണ് ഹണി സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിനിമ എന്നത് പലരുടെയും സ്വപ്‌നവും ഭാവനയും അഭിലാഷവുമാണ്. ഏകദേശം 20 വർഷത്തോളം ഈ ഇൻഡസ്‌ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി എനിക്ക് തോന്നുന്നു….
എന്റെ ജീവിതം മനോഹരമാക്കിയത് സിനിമയാണ്. അറിവും സൗഹൃദങ്ങളും ജീവിതവും എല്ലാം ലഭിച്ചത് സിനിമാ മേഖലയിൽ നിന്നാണ്. ഈ വ്യവസായവുമായുള്ള എൻ്റെ ബന്ധത്തിൽ ഒരു വലിയ പങ്ക് വഹിക്കേണ്ടത് എൻ്റെ കടമയാണ്. എന്റെ ജന്മദിനവും അദ്ധ്യാപക ദിനവുമായ ഇന്ന് എന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങൾ പ്രേക്ഷകർ ഇപ്പോൾ നൽകുന്ന സ്നേഹവും പിന്തുണയും എന്നും എനിക്കൊപ്പം ഉണ്ടാകണം. എന്റെ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. എൻ്റെ യാത്രയിൽ എന്നെ സഹായിച്ച എല്ലാവർക്കും ഈ വേളയിൽ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
എച്ച് ആർ വി പ്രൊഡക്ഷൻസിലൂടെ കഴിവുള്ള കലാകാരന്മാർക്ക് അവസരം നൽകുകയും മലയാള സിനിമാ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും എന്നുമാണ ഹണി റോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
