Actress
ഇതാരാ കാവിലെ ഭഗവതിയോ!, റോസ് നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായി മഞ്ജു വാര്യർ; വൈറലായി ചിത്രങ്ങൾ
ഇതാരാ കാവിലെ ഭഗവതിയോ!, റോസ് നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായി മഞ്ജു വാര്യർ; വൈറലായി ചിത്രങ്ങൾ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്. ഇപ്പോൾ വളരെ സ്റ്റെെലിഷായി ചെറുപ്പമായ മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഏവർക്കും മഞ്ജു ഒരു പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റോസ് നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് മഞ്ജു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. കാവിലെ ഭഗവതിയെ പോലെ തോന്നുന്നു. ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ, മലയാള സിനിമ മുഴുവൻ തകർന്നിരിക്കുന്ന ഈ വേളയിൽ ഫോട്ടോയെടുത്ത് കളിക്കുവാണല്ലേ…
എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമാ ലോകം വലിയ വിവാദങ്ങളിലൂടെ കടന്ന് പോകവെയാണ് മഞ്ജു പുതിയ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത് എന്നതാണ് ഏറെ പ്രത്യേകത. കഴിഞ്ഞ ദിവസം ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മഞ്ജു വാര്യർ പറഞ്ഞിരുന്നു.
കോഴിക്കോട് താമരശ്ശേരിയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. നടൻ ടോവിനോയും മഞ്ജു വാര്യർക്കൊപ്പമുണ്ടായിരുന്നു. താനും ടോവിനോയും ഇന്നിവിടെ നിൽക്കാൻ കാരണമായത് മലയാള സിനിമയാണെന്ന് മഞ്ജു വാര്യർ പറഞ്ഞു. മലയാള സിനിമയെ സംബന്ധിച്ച് സങ്കടകരമായ ഘട്ടത്തിലാണ് ഞങ്ങൾ ഇവിടെ വന്നത്. ആ കാർ മേഘങ്ങളൊക്കെ ഒഴിയട്ടെ എല്ലാം കലങ്ങി തെളിയട്ടെയെന്നും മഞ്ജു വാര്യർ പറഞ്ഞുിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ ഡബ്ല്യുസിസിയിലെ സ്ഥാപക അംഗമായ ഒരു നടിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഡബ്ല്യുസിസിയിലെ മറ്റെല്ലാ നടിമാർക്കും അവസരങ്ങൾ കുറഞ്ഞപ്പോൾ ഈ നടിക്ക് മാത്രമാണ് തുടരെ സിനിമകൾ ലഭിച്ചത്. സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുന്നതായി തനിക്കറിയുക പോലുമില്ലെന്നാണ് ഈ നടി പറഞ്ഞത്.
മലയാള സിനിമാ രംഗത്ത് നിന്നും പുറത്താകാതിരിക്കാനുള്ള ഈ നടിയുടെ സ്വാർത്ഥ താൽപര്യം ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് മഞ്ജു വാര്യർ ആണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. പിന്നാലെ നടിയ്ക്കെതിരെ കടുത്ത വിമർശനങ്ങളും വന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ മഞ്ജു വാര്യർ ഇതുവരെയും സംസാരിച്ചില്ല.
അതേസമയം, മലയാളത്തിലും തമിഴിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ പുറത്തിറങ്ങാനുണ്ട്. വിടുതലെെ 2, വേട്ടെെയാൻ, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് സിനിമകൾ. മലയാളത്തിൽ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നു. എമ്പുരാന്റെ ഷൂട്ടിംഗ് തകൃതിയായി നടക്കുന്നുണ്ടെന്നും ഈ വരുന്ന പതിനാറാം തീയതി മുതൽ താനും ആ ചിത്രത്തിന്റെ ഭാഗമാകുമെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
സെെജു ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്തത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ തന്നെ ഏറെ ചർച്ചയായ സിനിമയാണ് മഞ്ജു വാര്യ്രുടെ ഫൂട്ടേജ്. വിശാഖ് നായരും ഗായത്രി അശോകും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. മലയാളത്തിൽ ഇതുവരെ കണ്ടുവരാത്ത പരീക്ഷണ ശൈലിയിലാണ് ചിത്രത്തിന്റെ അവതരണം. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനാണ് സൈജു ശ്രീധരൻ.