Connect with us

18 വര്‍ഷത്തെ തന്റെ കരിയറില്‍ ആദ്യം; കുറിപ്പുമായി ഹണി റോസ്

Actress

18 വര്‍ഷത്തെ തന്റെ കരിയറില്‍ ആദ്യം; കുറിപ്പുമായി ഹണി റോസ്

18 വര്‍ഷത്തെ തന്റെ കരിയറില്‍ ആദ്യം; കുറിപ്പുമായി ഹണി റോസ്

ഹണി റോസ് നായികയാകുന്ന ‘റേച്ചല്‍’ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി. തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം ഹണി റോസ് പങ്കുവച്ചത്. തനിക്ക് മറക്കാനാവത്ത അധ്യായമാണ് കഴിഞ്ഞു പോയത് എന്നാണ് ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചോരയൂറുന്ന വെട്ടുകത്തിയുമായി ഇറച്ചിവെട്ടുകാരിയുടെ ലുക്കിലുള്ള ഹണി റോസിനെ ആയിരുന്നു റേച്ചലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചത്. 18 വര്‍ഷത്തെ തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ആനന്ദിനി ബാലയെ പോലെ സിനിമയെ ഇത്രയും ആവേശത്തോടെ സമീപിക്കുന്ന സംവിധായികക്കൊപ്പം വര്‍ക്ക് ചെയ്യുന്നതെന്ന് ഹണി റോസ് കുറിച്ചു.

കഴിഞ്ഞ മുപ്പത് ദിവസങ്ങള്‍ തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു അധ്യായമാണെന്നും ഇന്‍സ്റ്റഗ്രാമില്‍ ഹണി കുറിച്ചിട്ടുണ്ട്. റേച്ചലായി മാറിയതും മികച്ചൊരു അനുഭവമായിരുന്നുവെന്നും നടി കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, എബ്രിഡ് ഷൈന്‍ നിര്‍മ്മതാവാകുന്ന ചിത്രമാണ് റേച്ചല്‍.

ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ & പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ബാദുഷ എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് റേച്ചല്‍ നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു.

അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. ചന്ദ്രു ശെല്‍വരാജാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ – എം ബാവ, എഡിറ്റിംഗ് – മനോജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈന്‍ പ്രൊഡ്യൂസര്‍ പ്രിജിന്‍ ജെ പി.

Continue Reading
You may also like...

More in Actress

Trending

Recent

To Top