Connect with us

‘ഗോപി സുന്ദറിന്റെ കറിവേപ്പില’; കമന്റിട്ടയാള്‍ക്ക് തക്ക മറുപടിയുമായി അഭയ ഹിരണ്‍മയി

Malayalam

‘ഗോപി സുന്ദറിന്റെ കറിവേപ്പില’; കമന്റിട്ടയാള്‍ക്ക് തക്ക മറുപടിയുമായി അഭയ ഹിരണ്‍മയി

‘ഗോപി സുന്ദറിന്റെ കറിവേപ്പില’; കമന്റിട്ടയാള്‍ക്ക് തക്ക മറുപടിയുമായി അഭയ ഹിരണ്‍മയി

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്‍മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട ശബ്ദം കൊണ്ട് സമകാലീനരില്‍ നിന്ന് വ്യത്യസ്തയാകാന്‍ അഭയക്ക് കഴിഞ്ഞിട്ടുണ്ട്. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം അഭയ തിളങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ പൂര്‍ണമായും സംഗീതത്തിന്റെ വഴിയേ നടക്കുകയാണ് അഭയ. പലപ്പോഴും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ താരം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പത്ത് വര്‍ഷത്തിലേറെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലീവ് ഇന്‍ റിലേഷനില്‍ ആയിരുന്നു അഭയ. മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വേര്‍പിരിഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ച ആയിരുന്നു.

എന്നാല്‍ അതിനെയെല്ലാം വളരെ പക്വതയോടെയാണ് അഭയ നേരിട്ടത്. എന്നാല്‍ ഗോപി സുന്ദറുമായി പ്രണയത്തില്‍ ആയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട് അഭയ. ബന്ധം വേര്‍പിരിഞ്ഞ ശേഷവും അതിനു മുന്‍പുമെല്ലാം വസ്ത്രധാരണത്തിന്റെ പേരിലടക്കം താരത്തിനെതിരെ സൈബര്‍ അറ്റാക്കുകള്‍ ഉണ്ടായിട്ടുണ്ട്.

ഗായിക അമൃത സുരേഷുമായി പുതിയ ജീവിതത്തിലേക്ക് ഗോപി സുന്ദര്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അഭയയുമായി പിരിഞ്ഞ കഥ പുറത്ത് വരുന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട റിലേഷന്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം സംഗീത സംവിധായകനും ഗായകനുമായ ജാസ് ഗിഫ്റ്റിനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിച്ച അനുഭവം അഭയ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെ അപമാനിക്കുന്ന തരത്തില്‍ വന്ന കമന്റിന് അഭയ നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

ഗോപി സുന്ദറിന്റെ കറിവേപ്പില എന്നാണ് ഒരാള്‍ കുറിച്ചത്. പിന്നാലെ മറുപടിയുമായി അഭയ എത്തി. ഞാന്‍ കറിവേപ്പിലയാണോ ചൊറിയന്നമാണോ എന്ന് നീ വന്നു മുന്നില്‍ നില്‍ക്കുമ്പോ മനസിലാകും. നിന്റെ ഉമ്മയോട് ഞാന്‍ ബോധിപ്പിക്കാം. അവര്‍ വളര്‍ത്തിയപ്പോള്‍ പിഴച്ചുപോയ തെറ്റാണെന്ന് അവരെ ഞാനൊന്ന് ഓര്‍മിപ്പിക്കണമല്ലോ. എന്നാണ് അഭയ കുറിച്ചത്. പിന്നാലെ അഭയയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തിയതോടെ കമന്റ് നീക്കം ചെയ്തു.

More in Malayalam

Trending

Recent

To Top