Hollywood
ബോട്ടോക്‌സ് സർജറി പാളിപ്പോയി; തനിക്ക് ഇനി ചിരിക്കാനാവില്ലെന്ന് ഗായിക
ബോട്ടോക്‌സ് സർജറി പാളിപ്പോയി; തനിക്ക് ഇനി ചിരിക്കാനാവില്ലെന്ന് ഗായിക
നിരവധി ആരാധകരുള്ള താരമാണ് ഗ്രാമി പുരസ്‌കാര ജേതാവായ ഗായിക മേഗൻ ട്രെയ്‌നർ. ഇപ്പോഴിതാ ബോട്ടോക്‌സ് സർജറി പാളിപ്പോയതിനാൽ തനിക്ക് ഇനി ചിരിക്കാനാവില്ലെന്ന് പറയുകയാണ് ഗായിക. ഭർത്താവ് ഡറൈൽ സബാറ, സഹോദരൻ റയാൻ ട്രെയ്നർ എന്നിവർക്കൊപ്പമുള്ള പോഡ്കാസ്റ്റിലായിരുന്നു തുറന്നു പറച്ചിൽ.
ഞാൻ സ്വയം നശിപ്പിച്ചു. ഞാൻ ഒരുപാട് ബോട്ടോക്‌സ് ചെയ്തു. എനിക്കിപ്പോൾ ചിരിക്കാനാവില്ല. എനിക്ക് സഹായം ആവശ്യമാണ്. ഇത്രമാത്രം ചിരിക്കാനെ എനിക്ക് സാധിക്കൂ. ഞാൻ എവിടെപ്പോയാലും എനിക്ക് ചിരിക്കാനാവില്ല. ചിരിച്ചാലോ ചിരിക്കാൻ ശ്രമിച്ചാലോ എന്റെ മുഖം വേദനിക്കും.
മേൽചുണ്ടിന് വലിപ്പം തോന്നിപ്പിക്കാനായി ചെയ്ത ലിപ് ഫ്ളിപ്പാണ് പ്രശ്നങ്ങൾക്ക് കാരണമായത്. എന്റെ ചുണ്ടുകൾ ചെറുതാണെന്നും ഇതിലൂടെ നല്ലൊരു ചുണ്ട് ലഭിക്കുമെന്നും ആരോ എന്നെ വിശ്വസിപ്പിച്ചു. എന്നാൽ ഇത് സത്യമായിരുന്നില്ല. ഞാൻ വളരെയേഖെ സന്തോഷിക്കുന്ന വ്യക്തിയാണ്.
പക്ഷേ ചിരിക്കാൻ പറ്റാത്തതുകൊണ്ട് എനിക്ക് അങ്ങനെ തോന്നുന്നില്ല. ഇപ്പോൾ എന്നെ കണ്ടാൽ സന്തോഷവതിയാണെന്ന് പറയില്ല. ആരെങ്കിലും എന്നെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് ഞാൻ വിചാരിക്കുന്നു എന്നാണ് ഗായിക പറയുന്നത്.