Connect with us

വിക്രമിന്റെ തങ്കലാനില്‍ ഹോളിവുഡ് നടന്‍ ഡാനിയേല്‍ കാള്‍ടജിറോണിയും; ഫസ്റ്റ് ലുക്ക് പുറത്ത്

Tamil

വിക്രമിന്റെ തങ്കലാനില്‍ ഹോളിവുഡ് നടന്‍ ഡാനിയേല്‍ കാള്‍ടജിറോണിയും; ഫസ്റ്റ് ലുക്ക് പുറത്ത്

വിക്രമിന്റെ തങ്കലാനില്‍ ഹോളിവുഡ് നടന്‍ ഡാനിയേല്‍ കാള്‍ടജിറോണിയും; ഫസ്റ്റ് ലുക്ക് പുറത്ത്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിന്റെ തങ്കലാന്‍. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വമ്പന്‍ മേക്കോവരിലാണ് വിക്രം ഈ സിനിമയിലെത്തുകയെന്നാണ് വിവരം. മേക്കോവര്‍ കൊണ്ടു മാത്രമല്ല, അഭിനയം കൊണ്ടും വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാനെന്നാണ് പ്രേക്ഷകപ്രതീക്ഷ.

എന്നാല്‍ ഇപ്പോഴിതാ ഹോളിവുഡ് നടന്‍ ഡാനിയേല്‍ കാള്‍ടജിറോണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് പുറത്ത് വരുന്നവിവരം. തങ്കലാനിലെ ഡാനിയേല്‍ കാള്‍ടജിറോണിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ആദ്യം ജൂണ്‍ 13ന് ചിത്രം തിയേറ്ററിലെത്തിമെന്നായിരുന്നു പ്രതീക്ഷയെന്നും ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ തയ്യാറാക്കിയിരുന്നു എന്നും നിര്‍മാതാവ് ധനഞ്ജയന്‍ പറഞ്ഞിരുന്നു. വിതരണക്കാരായ റെഡ് ജിയാന്റിനെ ഈ വിവരം ധരിപ്പിച്ചതോടെ ധനുഷിന്റെ റയാനും അന്നേ ദിവസം റിലീസിനെത്തുമെന്നതിനാല്‍ തങ്കലാന്‍ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നത്. മലയാളി താരങ്ങളായ മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷങ്ങളിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

സിനിമയ്ക്ക് വേണ്ടി ഏതറ്റം വരെയും താന്‍ പോകും എന്ന് മുന്‍പേ തെളിയിച്ച നടനാണ് ചിയാന്‍ വിക്രം. നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വമ്പന്‍ മേക്കോവറുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

More in Tamil

Trending

Recent

To Top