Connect with us

സോഷ്യല്‍ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ് അറസ്റ്റില്‍

News

സോഷ്യല്‍ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ് അറസ്റ്റില്‍

സോഷ്യല്‍ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ് അറസ്റ്റില്‍

നിരവധി ആരാധകരുള്ള സോഷ്യല്‍ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ് അറസ്റ്റിലായെന്ന് റിപ്പോര്‍ട്ടുകള്‍. നടു റോഡില്‍ അഭ്യാസ പ്രകടനം നടത്തി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സുഹൃത്തിന്റെ വിവാഹ ആഘോഷത്തിന്റെ ഇടയിലാണ് ഹസ്ബുള്ളയ്ക്കും കൂട്ടുകാര്‍ക്കും പണി കിട്ടിയത്.

സംഭവത്തിന്റേതെന്ന് അവകാശപ്പെട്ട് പുറത്തുവന്ന വീഡിയോയില്‍ ഹസ്ബുള്ളയും സുഹൃത്തുക്കളും കാറുകള്‍ റോഡില്‍ ഡ്രിഫ്റ്റ് ചെയ്യുകയും വട്ടം കറക്കുകയും മറ്റുള്ള വാഹനങ്ങളെ തടയുകയും ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ റഷ്യന്‍ റിപ്പബ്ലിക്കായ ഡാഗെസ്താനില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

ആദ്യം കസ്റ്റഡിയിലെടുത്ത ഹസ്ബുള്ളയ്ക്കും കൂട്ടുകാര്‍ക്കുമെതിരെ ട്രാഫിക് നിയമലംഘന കുറ്റങ്ങള്‍ ചുമത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിയമലംഘനം നടത്തിയവരെ കസ്റ്റഡിയിലെടുത്തുവെന്നും കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഡാഗെസ്താന്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സോഷ്യല്‍ മീഡിയ കുഞ്ഞുകുട്ടിയെന്ന പേരിലാണ് ഹസ്ബുള്ള ആദ്യം ശ്രദ്ധ നേടുന്നത്. എന്നാല്‍ ഹസ്ബുള്ള ഇപ്പോള്‍ 21ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുകയാണ്. ജനിതക വൈകല്യം മൂലം വളര്‍ച്ച സാധ്യമാകാത്തതാണ് ഹസ്ബുള്ളയ്ക്ക് സംഭവിച്ചത്. ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തിന് കഴിവില്ല.

More in News

Trending

Recent

To Top